കുരുന്നുകളുടെ ചിത്രവിസ്മയങ്ങള്‍

പീസിയന്‍

Painting by children
WDWD
തിരുവനന്തപുരത്തെ മ്യൂസിയം ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച അത്യപൂര്‍വ്വമായ ഒരു ചിത്ര പ്രദര്‍ശനം തുടങ്ങി. കൊച്ചുകുട്ടികളുടെ ഭാവനയാണ് ഈ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. മൂന്നു വയസ് മുതല്‍ പതിനാറ് വയസുവരെയുള്ള കുട്ടികള്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

അവരെ അനുഗ്രഹിക്കാന്‍ ചിത്രകലാരംഗത്തുള്ള ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍ എത്തിയിരുന്നു. ചിത്രകാരന്മാരായ കാട്ടൂര്‍ നാരായണ പിള്ള, പ്രദീപ് പുത്തൂര്‍, ഈശ്വരന്‍ നമ്പൂതിരി, എന്‍. ദിവാകരന്‍, മധു ഓമല്ലൂര്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കവികളായ ഡി.വിനയചന്ദ്രന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പത്രപ്രവര്‍ത്തകരായ ഭാസുരചന്ദ്രന്‍, പ്രദീപ് പിള്ള എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക.
  നിയന്ത്രണങ്ങള്‍ ഇല്ലാതെ കുട്ടികളെ വരയ്ക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് എന്ന് കാട്ടൂര്‍ നാരായണ പിള്ള അഭിപ്രായപ്പെട്ടു. നഗരത്തെ വരച്ചപ്പോള്‍ അതിലൊരു ആംബുലന്‍സ് വരച്ച കുട്ടി തന്‍റെ മുമ്പില്‍ കാണുന്ന പരുഷമായ യാ‍ഥാര്‍ത്ഥ്യത്തെയാണ് അവതരിപ്പിച്ചത് എന്ന്      


റെയിന്‍ബോ 2008 എന്നു പേരിട്ട ഈ പ്രദര്‍ശനം ജൂലയ് 29 വരെ ഉണ്ടായിരിക്കും.ക്രിയേറ്റീവ് ആര്‍ട്‌സ് ആന്‍റ് ഹോബീസ്,ഫ്ലോറ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് എന്നിവ ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്
Painting teachers- puthur Ravindran , george fernades
WDWD

നിറങ്ങളുടെ ഒരു ഉത്സവമായിരുന്നു കുട്ടികളുടെ രചനകള്‍. അവയില്‍ പച്ച നിറം തുടിച്ചുനിന്നു. നഗരം ആയിരുന്നു ചിത്രങ്ങളുടെ ഒരു പ്രധാന വിഷയം. മറ്റൊന്ന് പൂന്തോപ്പ്. നഗരങ്ങളുടെ മാറുന്ന മുഖങ്ങള്‍ കുഞ്ഞുമനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ കടലാസില്‍ പുനരവതരിച്ചു.

Painting by Mathangi
WDWD
നാം നിത്യവും കാണുന്ന ജീവിതത്തെ, പ്രകൃതിയെ, അനുഭവങ്ങളെ കുട്ടികള്‍ കണ്ടപ്പോള്‍ അതിനു മറയില്ലാത്ത ആര്‍ജ്ജവം കൈവന്നു. നിറങ്ങളുടെ പ്രയോഗത്തിലും തെരഞ്ഞെടുപ്പിലും കൊച്ചു കുട്ടികള്‍ പുലര്‍ത്തിയ ഔചിത്യം ശ്രദ്ധേയമായിരുന്നു.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :