ഭാഷാപോഷിണിയില്‍ ആനന്ദിന്‍റെ തുന്നല്‍കാരന്‍ കവര്‍ ചിത്രമായി വന്ന ലക്കത്തിന്‍റെ ഡിസൈന്‍,,ഖസാക്കിന്‍റെ ഇതിഹാസത്തിന് തുമ്പികളേയും പശ്ചാത്തലത്തില്‍ കൈരേഖകളേയും ചേര്‍ത്തു ചെയ്തത് ...ഒക്കെ ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടേ , ആബിദിനു മാത്രം പൂര്‍ത്തിയാക്കാന്‍ വച്ചതു പോലെ ആയിരുന്നു.
അത് അര്‍ഹിക്കുന്ന സൂക്ഷ്മത ആബിദ് അതിന് നല്കിയിട്ടുണ്ട്.
നളിനി ജമീലയുടെ ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയ്ക്ക് അത്ര വില്‍പ്പന ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണങ്ങളില്‍ വലിയ അംശം ആബിദിന് അവകാശപ്പെട്ടതാണ്. ആകര്‍ഷണീയതയോടെയാണ് ആബിദ് പുസ്തകം രൂപകല്‍പന ചെയ്തിരിക്കുന്നത്.
സ്വവര്‍ഗ്ഗ ലൈഗീകതയെപ്പറ്റി ദില്കിപ് രാജും രേഷ്മ ഭരദ്വാജും എഡിറ്റു ചെയ്ത പുസ്തകത്തിന് ആബിദ് തയാറാക്കിയ കവര്‍ചിത്രം ശ്രദ്ധിക്കുക. രണ്ടു ബ്രാ തമ്മില്‍ ഒരു പിന്‍ കൊണ്ട് കൊരുത്തിട്ടിരിക്കുന്നു.
വിശേഷപ്പെട്ടവ പറഞ്ഞാല്‍ ഇനിയും തീരില്ല.ഒരുപാടും, അതിലേറെയും ഇവന്‍ നമ്മെ അമ്പരപ്പിക്കട്ടെ.
ഓരോ നടുക്കങ്ങളോടെയും നാം ആബിദിന് ഉള്ളില്‍ ഒരു കണിക സ്നേഹം നല്കും.
ലളിതമായല്ലാതെ നാം എങ്ങനെയാണ് ആബിദിനേയും ആ ലോകത്തേയും കാണുക..?