ഹിച്ച് ഫെല്‍ഡിന്‍റെ രേഖാചിത്രങ്ങള്‍

ജ-യദേവ് മുകുന്ദന്‍.കെ

WEBDUNIA|
ഹിച്ച് ഫെല്‍ഡിന്‍റെ രേഖാചിത്രങ്ങള്‍

1945 ല്‍ ഹിച്ച് ഫെല്‍ഡിന് മകള്‍ ജ-നിച്ചതോടുകൂടി തന്‍റെ ചിത്രത്തില്‍ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത വിധം നൈന എന്ന പേര് ഒളിപ്പിച്ചുവയ്ക്കുന്നത് അദ്ദേഹത്തിന്‍റെ രീതിയായിരുന്നു.

ചില ചിത്രങ്ങളില്‍ നൈന എന്ന പേര് ഒന്നില്‍ കൂടുതല്‍ തവണ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ഒപ്പിന്‍റെ അടുത്ത് എത്രതവണ പ്രത്യക്ഷപ്പെടുന്നുവെന്നും അദ്ദേഹം എഴുതിയിരുന്നു.

ഹിച്ച് ഫെല്‍ഡും ഹാസ്യകാരനായ എസ്.ജെ-.പെറല്‍മാനും ചേര്‍ന്ന് പല സംരംഭങ്ങളും തുടങ്ങിയിരുന്നു. വെസ്റ്റ് വേഡ് ഹായും എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ക്ളിച്ചസും ഇതില്‍പെടുന്നു.

1991 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസ് അമേരിക്കയിലെ പ്രശസ്തരായ ഹാസ്യതാരങ്ങളെ വിഷയമാക്കി സ്റ്റാന്പ് വരയ്ക്കാന്‍ ഹിച്ച്ഫെല്‍ഡിനോട് ആവശ്യപ്പെട്ടു

. അതനുസരിച്ച് അദ്ദേഹം സിനിമാതാരങ്ങളായ റുഡോള്‍ഫ് വാലന്‍റിനോയെയും ബസ്റ്റര്‍ കീറ്റണിനെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ തപാല്‍ വകുപ്പ് നൈനയുടെ പേരും സ്റ്റാന്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചു.

ഹിച്ച് ഫെല്‍ഡിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലും മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും ഉണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :