ശ്രീനി കഥ പറയുമ്പോള്‍

അഭയന്‍ പി എസ്

WDWD
ഒരു ചെറിയ കഥയെ വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്ന ചെറിയ കര്‍മ്മം മാത്രമാണ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന മിഴിവും ശ്രദ്ധേയം. ബാലനായുള്ള ശ്രീനിയുടെ വേഷപ്പകര്‍ച്ചയും ഉജ്വലമാകുന്നു. മീനയുടെ പൊങ്ങച്ചവും സര്‍വ്വംസഹയുമായ ഭാര്യാവേഷം ശ്രദ്ധ നേടാതെ പോകില്ല.

പാരലല്‍ കോളേജ് അദ്ധ്യാപകനാകുന്ന മുകേഷും ഇന്നസെന്‍റിന്‍റെ അല്പനായ പലിശക്കാരനും സലിം കുമാറിന്‍റെ കവിയും മാമുക്കോയയുടെ ചായക്കടക്കാരനും കെ പി എ സി ലളിതയുടെ അദ്ധ്യാപികയും ജഗദീഷിന്‍റെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുശീലനും പാചക്കക്കാരന്‍ സുരാജ് വെഞ്ഞാറമൂടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

ചില്ലറ അലോരസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ആദ്യചിത്രം നന്നായി അവതരിപ്പിക്കുന്നതില്‍ മോഹന്‍ വിജയിച്ചു. കെട്ടുറപ്പുള്ള തിരക്കഥയില്‍ കാര്യങ്ങള്‍ അടുക്കുക എന്ന കാര്യമേ മോഹന്‍ ചെയ്തിട്ടുള്ളൂ. മുഴുനീള കഥാപാത്രമല്ലെങ്കിലും മമ്മൂട്ടിയുടെ സൂപ്പര്‍താരം അശോക്‌‌രാജിന്‍റെ പേര് ചിത്രത്തില്‍ ഉടനീളം ഉപയോഗിക്കുന്നതിലൂടെ മമ്മൂട്ടിയുടെ സാന്നിദ്ധ്യം നിലനിര്‍ത്തിയിരിക്കുന്നു. പ്രത്യേകിച്ചും അപ്രതീക്ഷിതമായി കണ്ണു നനയിക്കുന്ന ക്ലൈമാക്‍സ് വളരെ ഹൃദയസ്പൃക്കാണ്.

സൌന്ദര്യമുള്ള ഫ്രെയിമുകളും ചിത്രത്തിനെ വേറിട്ടു നിര്‍ത്തുന്നു. സംഗീത വിഭാഗം ഗിരീഷ് പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനും എഴുതിയ ഗാനങ്ങളില്‍ സംഗീതം എം ജയചന്ദ്രനും നിര്‍വ്വഹിച്ചിരിക്കുന്നു. കലാ സംവിധാനവും ഛായാഗ്രഹണവും മെച്ചമാണ്. എങ്കിലും പാട്ടു രംഗങ്ങള്‍ അത്ര മനോഹരമാണോ എന്ന സംശയം ന്യായം.

WEBDUNIA|
എന്നിരുന്നാലും ചിന്താവിഷടയായ ശ്യാമളയുടേയും ഉദയനാണ് താരത്തിന്‍റെയും ചില വാങ്ങലുകള്‍ ചിത്രത്തിനുണ്ടോ എന്ന ചെറിയ സംശയം സൂഷ്‌മ നിരീക്ഷണത്തിനുടമകളായ പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത്‌ഭുതപ്പടാനാകില്ല. എന്തൊക്കെ ശ്രദ്ധിച്ചാലും അല്പം പിഴവുകള്‍ വരും എന്ന തിരിച്ചറിവിലെത്തുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തുകയില്ല. ക്രിസ്മസ് ചിത്രങ്ങളില്‍ കഥ പറയുമ്പോള്‍ മുന്നിലെത്തിയതിലെ പ്രധാന വശം തന്നെ ശ്രീനിയുടെ തിരക്കഥാ മാജിക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :