ശ്രീനി കഥ പറയുമ്പോള്‍

അഭയന്‍ പി എസ്

PROPRO
തേഞ്ഞ് മൂര്‍ച്ച കുറഞ്ഞ കത്രികയും ഒടിഞ്ഞ കസേരയും വീട്ടിലെ ദാരിദ്രവുമാണ് ആകെ സമ്പാദ്യം. ഈ അവസ്ഥ മാറാനും കട മോടി പിടിപ്പിക്കുവാനുമായി പല വാതിലുകളിലും വായ്‌പ്പയ്‌ക്ക് അയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൈക്കൂലി നല്‍കില്ല എന്ന നിലപാട് മൂലം അവിടെയൊന്നും അയാള്‍ക്ക് വേണ്ട സഹായം ലഭിക്കാതെ നിരാശ തന്നെയാണ് ഫലം.

ഗ്രാമവും ഗ്രാമീണരും ബാലനെ ഇങ്ങനെ തഴഞ്ഞിരിക്കുന്ന വേളയിലാണ് സൂപ്പര്‍സ്റ്റാര്‍ അശോക് രാജും സംഘവും അപ്രതീക്ഷിതമായി മേലുകാവില്‍ ഷൂട്ടിംഗിനായി എത്തുന്നത്. ബാലന്‍റെ ബാല്യകാല സുഹൃത്താണ് അശോക് രാജ്. തന്‍റെ അവസ്ഥയിലുള്ള ദൈന്യത നിമിത്തം ഈ സത്യം ബാലന്‍ രഹസ്യമായി സൂക്ഷിക്കുകയാണ്.

ഈ വിവരം യാദൃശ്ചികമായി പുറത്താകുന്നതോടെ ബാലന്‍ മേലുകാവുകാര്‍ക്കിടയില്‍ അശോക് രാജിനേക്കാളും വലിയ സൂപ്പര്‍ താരമാകുന്നു. ബാലന്‍റെ ഈ മുന്‍ കാല പരിചയം സൂപ്പര്‍ താരത്തെ പരിചയപ്പെടുന്നതിനുള്ള അവസരമാക്കി ഗ്രാമീണര്‍ കാണാ‍ന്‍ തുടങ്ങുന്നതോടെ ബാലന്‍റെ ജീവിതവും മാറി മറിയുകയാണ്. പക്ഷേ ഈ അപ്രതീക്ഷിത ഇമേജ് ബാലന് അസ്വസ്തതയാണ് ഉണ്ടാക്കുന്നത്.

ഒപ്പം ബാല്യകാല സുഹൃത്ത് തന്നെ തിരിച്ചറിയുമോ എന്ന ഭയവും എല്ലാത്തില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നു. പെട്ടെന്നു വന്ന സൌഭാഗ്യങ്ങളില്‍ വ്യക്തിത്വം നിലനിര്‍ത്തുവാനായി മുന്‍ സുഹൃത്തിനെ ഒന്നു കാണാനും തന്നെ പരിചയപ്പെടുത്താനും ബാലന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പൊളിയുന്നുമുണ്ട്. സൂപ്പര്‍ താരത്തിന്‍റെ കാര്യത്തില്‍ ബാലന്‍റെ നിരുത്‌സാഹം ഗ്രാമീണരില്‍ സംശയം ജനിപ്പിക്കുകയും വീണ്ടും പഴയപടി അവര്‍ അയാളെ തഴയാനും തുടങ്ങി.

WEBDUNIA|
എന്നാല്‍ തന്നെ ഈ അവസ്ഥയില്‍ എത്താന്‍ തുണയായ ബാലന്‍റെ സഹായങ്ങളെല്ലാം എന്നെന്നും സ്മരണയില്‍ സൂക്ഷിക്കുന്നയാളായിരുന്നു സൂപ്പര്‍സ്റ്റാര്‍ അശോക് രാജ്. മേലുകാവിലെ ഒരു സ്കൂള്‍ വാര്‍ഷികത്തിനെത്തുമ്പോള്‍ ഇക്കാര്യമെല്ലാം സൂപ്പര്‍ താരം തുറന്നു പറയുകയും ചെയ്തതോടെ ബാലന്‍ വീണ്ടും താരമാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :