നിര്‍മ്മാണം സുരേഷ് ഗോപി ,നായിക മന്ദിര

നിരുപ

mandira Bedi  actress
FILEFILE
ഇന്ത്യന്‍ ക്രിക്കറ്റ് കാണുന്നതിലും ഭേദം അവതാരകയായ മന്ദിരാബേഡിയുടെ അംഗസൌകുമാര്യം കണ്ട് ആസ്വദിക്കുകയാണെന്ന് ചിലരെങ്കിലും കളിവാക്ക് പറയാറുണ്ട്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ക്രാഫ്റ്റ്‌സ്മാനായ സച്ചിനോളം തന്നെ പ്രിയങ്കരിയാണ് മന്ദിരാബേഡിയെന്ന ക്രിക്കറ്റ് അവതാരക.

യുവ തലമുറയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്തും സീരിയസ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചടുലന്‍ ഡയലോഗുകളുതിര്‍ത്തും തകര്‍ത്ത് മുന്നേറുന്ന മന്ദിരാബേഡിയിതാ മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നു.

മന്ദിരാബേഡിയെ മലയാളമണ്ണിലേക്ക് കൊണ്ടുവരുന്നത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപി പണമിറക്കി നിര്‍മ്മിക്കുന്ന ‘ഏഴാം മുദ്ര’ എന്ന ചിത്രത്തിലാണ് മന്ദിര നായികയാവുന്നത്.

സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രസിദ്ധ സംവിധായകനായ രാജീവ് നാഥാണ്. സിനിമ സംവിധാനം ചെയ്യുന്നതും രാജീവ് നാഥുതന്നെ. മൈക്കേല്‍ കര്‍ട്ടിസിന്റെ പ്രശസ്ത സിനിമയായ കസ്സാബ്ലാങ്കയുടെ റീമേക്കാണ് ‘ഏഴാം മുദ്ര’ എന്നറിയുന്നു.

ശാന്തിയെന്ന ഹിന്ദി സീരിയലിലൂടെയാണ് മന്ദിരാബേഡി പ്രശസ്തിയാര്‍ജ്ജിച്ചത്. ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍‌വാലേ ദുല്‍‌ഹനിയേ ലേജായേംഗേ (1995) എന്ന സിനിമയില്‍ മന്ദിര ചെറുതല്ലാത്തൊരു വേഷം ചെയ്തിരുന്നു. ക്രിക്കറ്റ് ലോകകപ്പ് 2003 ന്റെ ടെലിവിഷന്‍ അവതാരികയായതോടെയാണ് ഈ 35 കാരി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയത്.

തുടര്‍ന്ന് വന്ന ക്രിക്കറ്റ് ലോകകപ്പ് 2007 നും മന്ദിര തന്നെയായിരുന്നു അവതാരിക. അവതാരകവേഷത്തിനിടയിലും ഇടക്കാലത്ത് മന്മഥന്‍ എന്നൊരു തമിഴ് സിനിമയിലും മന്ദിര നായികയായി അഭിനയിച്ചു. ടി രാജേന്ദ്രന്റെ മകന്‍ ചിമ്പു നായകനായ ഈ സിനിമയില്‍ സുതാര്യവസ്ത്രങ്ങള്‍ അണിഞ്ഞാണ് കക്ഷി പ്രത്യക്ഷപ്പെട്ടതെങ്കിലും പടം വലിയ വിജയമായില്ല.

വിവാദങ്ങളുടെ കൂട്ടുകാരി എന്നൊരു വിശേഷണവും മന്ദിരയ്ക്കുണ്ട്. ‘എക്സ്ട്രാ ഇന്നിംഗ്സ്’ എന്ന ടെലിവിഷന്‍ പരിപാടിക്കിടയില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ചിത്രമുള്ള സാരിയണിഞ്ഞത് പ്രത്യക്ഷപ്പെട്ടതിനെതിരെ വിവാദമുണ്ടായി.

കഴുത്തിന് താഴെ പുറത്ത്, സിക്കുകാരെ അവഹേളിക്കുന്ന തരത്തില്‍ മന്ദിര പച്ചകുത്തിയത് മറ്റൊരു വിവാദമായിരുന്നു. അവസാനം സിക്കുകാരോട് മാപ്പുപറഞ്ഞ് മന്ദിര തന്നെ വിവാദം അവസാനിപ്പിച്ചു. അണ്ടര്‍‌വെയറും ബ്രായും മാത്രമിട്ട് മാക്സിം എന്ന മാഗസിനില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഈ ക്രിക്കറ്റ് സുന്ദരി വീണ്ടും വിവാദങ്ങള്‍ വിളിച്ച് വരുത്താന്‍ ഒരുമ്പെട്ടുതന്നെ ഇറങ്ങിയിരിക്കുകയാണ്.
mandira in a cover page
FILEFILE


WEBDUNIA|
ക്രിക്കറ്റിന്റെയും ടെലിവിഷന്‍ ഷോകളുടെയും വിവാദങ്ങളുടെയും കൊഴുപ്പോടെ മന്ദിര മലയാളത്തിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളും സിനിമാ ആരാധകരും. മാക്സിം മാഗസിനായി പോസ് ചെയ്തതുപോലെ, ‘ഏഴാം മുദ്ര’യിലും മന്ദിരയുടെ ചൂടന്‍ രംഗങ്ങള്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :