ഐ വി ശശിയെ വെള്ളത്തൂവല്‍ രക്ഷിക്കില്ല

യാത്രി ജെസെന്‍

WEBDUNIA|
വികാരനിര്‍ഭരമായ ഭാഷയില്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മാതൃഭൂമിയില്‍ എഴുതുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ അപൂര്‍വ സുന്ദരങ്ങളാണ്. ഐ വി ശശിയെ പറ്റിയും ജോണ്‍ പോള്‍ അതില്‍ എഴുതിയിരുന്നു. വളരെ പ്രതിഭാധനനായ ഒരു സംവിധായകനായാണ് ഐ വി ശശിയെ ജോണ്‍ പോള്‍ അവതരിപ്പിക്കുന്നത്. ഐ വി ശശി പ്രതിഭാധനനായ സംവിധായകന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോഴല്ല. ജോണ്‍ പോള്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത 'വെള്ളത്തൂവല്‍' എന്ന പുതിയ അതിന് തെളിവാണ്.

ജിയയും(നിത്യ) മനുവും(രജിത് മേനോന്‍) ക്ലാസ്‌മേറ്റുകളാണ്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നു. പണക്കാരിയാണ് ജിയ. കര്‍ക്കശക്കാരിയായ അമ്മയെ(സീമ) ഒട്ടും ഇഷ്ടപ്പെടാത്ത ജിയക്ക് വേണ്ടത്, സ്നേഹമാണ്, കറപുരളാത്ത സ്നേഹം. കുടിയനായ രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുന്ന മനുവിനാവട്ടെ ജീവിതം നരകതുല്യമാണ്. മരണമടഞ്ഞുപോയ അച്ഛന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പഴയൊരു മോട്ടോര്‍ബൈക്കില്‍ വീടാകുന്ന നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങുന്ന മനുവിന്റെ കൂടെ ജിയയും കൂടുന്നു.

കാടും മേടും കടന്ന്, ആടിയും പാടിയും അവരങ്ങനെ പാറിപ്പറക്കുകയാണ് - യാത്രയ്ക്ക് ഒരു ലക്‌ഷ്യവും ഇല്ലാതെ. ഇതിനിടയില്‍ അവര്‍ മഴ നനയുന്നുണ്ട്, കള്ള് കുടിക്കുന്നുണ്ട്. മനുവിനൊപ്പം ജിയ ഒളിച്ചോടിപ്പോയത് ജിയയുടെ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാല്‍ കുട്ടികളുടെ ഉള്ളില്‍ ഒരിക്കലും പ്രണയം മൊട്ടിട്ടില്ലെന്ന് ആരറിയുന്നു! പ്രണയബദ്ധരാവാതെ, പ്രണയിച്ച്, ഒളിച്ചോടിപ്പോയെന്ന സമൂഹത്തിന്റെ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുകയാണ് ഇരുവരും.

തീരെ ചെറിയ കഥനൂലിലാണ് വെള്ളത്തൂവല്‍ തൂങ്ങിക്കിടക്കുന്നത്. നിഷ്കളങ്ക സ്നേഹത്തെ പറ്റി ഉപന്യസിക്കാനാണ് ഐ വി ശശിയും ജോണ്‍ പോളും ശ്രമിക്കുന്നത്. എന്നാല്‍ അത്യാവശ്യം കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രായമുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആടിപ്പാടിയും മഴയില്‍ നനഞ്ഞും നിഷ്കളങ്ക സ്നേഹം അന്വേഷിക്കുന്നതിന്റെ യുക്തി പ്രേക്ഷകര്‍ക്ക് മനസിലാവാതെ പോവുന്നു.

അടുത്ത താളില്‍ വായിക്കുക, ‘വെള്ളത്തൂവലി‍ന് പഴക്കമണം വേണ്ടുവോളം’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :