അനുബന്ധ വാര്‍ത്തകള്‍
- Kingdom Vijay Devarakonda: അവസാന നാല് സിനിമയും ഫ്ലോപ്പ്, എന്നിട്ടും ഇതെന്തൊരു ബുക്കിംഗ് ആണ്! വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം എത്ര നേടും?
- 'നിനക്ക് ഇപ്പോൾ സിനിമയൊന്നും ഇല്ലേ?': നേരിട്ട ചോദ്യങ്ങളെ കുറിച്ച് വെങ്കിടേഷ്
- വിജയ് ദേവരകൊണ്ടയെ ഇടിക്കാന്‍ വില്ലന്‍ മലയാളത്തില്‍ നിന്ന്; 'കിങ്ഡം' ട്രെയ്ലറില് ശ്രദ്ധനേടി വെങ്കിടേഷ്
- Maareesan Review: പ്രകടനങ്ങൾ കൊണ്ട് അമ്പരപ്പിച്ച് ഫഹദ് ഫാസിലും വടിവേലുവും, തമിഴിലെ ഇൻസ്റ്റൻ്റ് ക്ലാസിക്കായോ മാരീസൻ- റിവ്യൂ വായിക്കാം
- ThugLife Review: പുതിയതൊന്നും പറയാനില്ലാത്ത ഔട്ട്ഡേറ്റഡ് മണിരത്നം, പ്രകടനങ്ങള്‍ കൊണ്ട് മികച്ച് നില്‍ക്കുമ്പോഴും നിരാശപ്പെടുത്തി തഗ് ലൈഫ്
Kingdom Movie review: കൊണ്ടും കൊടുത്തും വിജയ് ദേവരകൊണ്ടയും സത്യദേവും, ആദ്യ സിനിമയിൽ ഞെട്ടിച്ച് വെങ്കിടേഷ്, കിങ്ങ്ഡം വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകർ
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്ക്കുന്ന വില്ലന്‍ കഥാപാത്രമായി സത്യദേവ് തിളങ്ങിയപ്പോള്‍ തെലുങ്കിലെ അരങ്ങേറ്റ ചിത്രം വെങ്കിടേഷും മികച്ചതാക്കി മാറ്റി.
Kingdom Movie
1990കളിലെ ശ്രീലങ്കന്‍ രാഷ്ട്രീയപശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. സിനിമയില്‍ വിജയ് ദേവരകൊണ്ടയുടെ സൂരി എന്ന കഥാപാത്രം ശക്തമായ സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനൊത്ത പ്രകടനമാണ് വില്ലന്‍ വേഷത്തിലെത്തുന്ന സത്യദേവില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഫസ്റ്റ് ഹാഫും എന്നാല്‍ ഫസ്റ്റ് ഹാഫ് നല്കുന്ന പൊട്ടന്‍ഷ്യല്‍ മുതലാക്കാനാവാതെ പോയ രണ്ടാം പകുതിയുമാണ് സിനിമയ്ക്കുള്ളത്. ഇത് പലയിടങ്ങളിലും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്കുന്ന സിനിമയാണ് കിങ്ങ്ഡം.
ഗിരീഷ് ഗംഗാധരന്, ജോമോന് ടി ജോണ്‍ എന്നിവരുടെ കാമറയും സിനിമയില്‍ എടുത്ത് പറയേണ്ടതാണ്. മാസ് രംഗങ്ങള്‍ എലവേറ്റ് ചെയ്യുന്നതിലും യോജിച്ച പശ്ചാത്തല സംഗീതം നല്‍കുന്നതിലും അനിരുദ്ധ് വിജയിച്ചിട്ടുണ്ട്.തിരക്കഥയില്‍ പുതുമകളില്ലാത്തത് കുറവാണെങ്കിലും അഭിനേതാക്കളുടെ മികച്ച പ്രകടനം അത് മറയ്ക്കുന്നുണ്ട്.സ്ഥിരം കണ്ട് മറന്ന കഥയില്‍ പുതുതായുള്ള ആവിഷ്കാരവും അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയെ രക്ഷിക്കുന്നത്. മാസ് രംഗങ്ങളാല്‍ സമ്പന്നമായതിനാല്‍ തന്നെ ബോക്സോഫീസില്‍ ഏറെ കാലങ്ങള്‍ക്ക് ശേഷമുള്ള വിജയമാകും ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് സമ്മാനിക്കുക.
#Kingdom First half - Good
— AmuthaBharathi (@CinemaWithAB) July 31, 2025
- #VijayDeverakonda Performance & screen presence elevating the film to Peak
- Director Gowtam Tinnanuri has delivered a gripping screenplay & writing throughout the first half
- Anirudh's music was the soul of the film. Superb score in both… pic.twitter.com/a7zG03Zw2E