പ്രിയദര്‍ശന്‍റെ ‘തേസ്’ ത്രില്ലടിപ്പിക്കുന്നു

WEBDUNIA| Last Modified വെള്ളി, 27 ഏപ്രില്‍ 2012 (17:22 IST)
PRO
PRO
പ്രിയദര്‍ശന്‍റെ ഹിന്ദിച്ചിത്രം ‘തേസ്’ പ്രദര്‍ശനത്തിനെത്തി. ത്രില്ലടിപ്പിക്കുന്ന സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘സ്പീഡ്’ എന്ന ഹോളിവുഡ് ചിത്രത്തെ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ശ്വാസമടക്കിപ്പിടിച്ചുമാത്രം കണ്ടിരിക്കാവുന്ന ഒന്നാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കോമഡിച്ചിത്രങ്ങളുടെ രാജാവായ പ്രിയദര്‍ശന്‍ ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു എന്നതുതന്നെയാണ് തേസിന്‍റെ പ്രത്യേകത.

ലണ്ടനില്‍ നിന്ന് ഗ്ലാസ്ഗോയിലേക്ക് പോകുന്ന ഒരു ട്രെയിനില്‍ ആകാശ് റാണ(അജയ്ദേവ്ഗണ്‍) എന്ന യുവാവും കൂട്ടുകാരായ മേഘ്നയും(റെഡ്ഡി) ആദില്‍ ഖാനും(സയിദ് ഖാന്‍) ബോംബ് വയ്ക്കുന്നതും സ്ഫോടനം തടയാന്‍ തീവ്രവാദവിരുദ്ധസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ അര്‍ജുന്‍ ഖന്നയും(അനില്‍ കപൂര്‍) റയില്‍‌വെ ട്രാഫിക് കണ്‍‌ട്രോളറായ സഞ്ജയ് റെയ്നയും(ബൊമന്‍ ഇറാനി) ശ്രമിക്കുന്നതും അതില്‍ വിജയം നേടുന്നതുമാണ് കഥ.

ബോംബുമായി പാഞ്ഞുപോകുന്ന ട്രെയിന്‍റെ സ്പീഡ് മണിക്കൂറില്‍ 60 കിലോമീറ്ററില്‍ താഴ്ന്നാല്‍ സ്ഫോടനം നടക്കും. ഈ വെല്ലുവിളി ഏറ്റെടുത്ത് അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ത്രില്ലടിപ്പിക്കുന്ന ദൃശ്യാവിഷ്കാരം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

മലയാളത്തിന്‍റെ മോഹന്‍ലാലും തേസില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :