മലയാളത്തിന് ഒരു വേറിട്ട അടയാളം

WD
അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ പ്രഖ്യാപിത വഴികളില്‍ നിന്ന് വേറിട്ടൊരു യാത്ര നടത്തുകയാണ് എം ജി ശശി. പ്രശസ്ത സാഹിത്യകാരന്‍ നന്ദനാരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന അടയാളങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.

പതിനാറാം വയസ്സില്‍ പട്ടാളത്തിന്‍റെ കാര്‍ക്കശ്യത്തിന് സ്വന്തം വികാരവിചാരങ്ങള്‍ കടം കൊടുത്ത നായകന്‍റെ കഥയാണ് അടയാളങ്ങള്‍ പറയുന്നത്. നായകന്‍ നാട്ടില്‍ തിരിച്ചെത്തുന്നതോടെ കഥ തുടങ്ങുന്നു. വ്യത്യസ്തതയാര്‍ന്ന പ്രമേയം കൈകാര്യം ചെയ്യുന്നതില്‍ സംവിധായകന്‍ കൈയ്യടക്കം പുലര്‍ത്തുമെന്ന് തന്നെ കരുതാം.

ടെലി ഫിലിമുകളുടെയും ഡോക്യുമെന്‍റെറികളുടേയും സംവിധായകനെന്ന നിലയില്‍ മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഈ സിനിമയുടെ സംവിധായകന്‍ എം ജി ശശി. ടി വി ചന്ദ്രന്‍, ജയരാജ്, പി ടി കുഞ്ഞുമുഹമ്മദ്, ശ്യാമപ്രസാദ് തുടങ്ങിയവരുടെ കൂടെ സംവിധാന സഹായിയായും എം ജി ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്.

WD
ഗോവിന്ദ പദ്മസൂര്യയാണ് നന്ദനാരായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ജ്യോതിര്‍മയി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ പി എ സി ലളിതയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

PRATHAPA CHANDRAN|
നെടുമുടി വേണു,മാടമ്പ് കുഞ്ഞികുട്ടന്‍, ടി ജി രവി, വി കെ ശ്രീരാമന്‍ തുടങ്ങിയവരും അടയാളങ്ങളില്‍ വേഷമിടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :