ചിരിപ്പിക്കാന്‍ വീണ്ടും സിദ്ദിക്ക് ലാല്‍ ടീം!

WEBDUNIA|
PRO
സിദ്ദിക്കും ലാലും പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അവര്‍ സിനിമകളിലൂടെ നല്‍കിയ ചിരി പ്രേക്ഷകമുഖങ്ങളില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. അവര്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഞ്ചു സിനിമകള്‍ എക്കാലത്തെയും മികച്ച ചിരിച്ചിത്രങ്ങളാണ്.

സിദ്ദിക്കും ലാലും പിരിയുകയും പിന്നീട് ഇരുവരും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ലാല്‍ ഇന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമാണ്. സിദ്ദിക്കിന്‍റെ പെരുമ ബോളിവുഡ് വരെ എത്തിനില്‍ക്കുന്നു.

ഇരുവരും വീണ്ടും ഒന്നിച്ചാലോ? ‘അങ്ങനെയൊന്ന് ഉണ്ടാകില്ല’ എന്ന് സിദ്ദിക്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിരിപ്പിക്കാന്‍ ‘സിദ്ദിക്ക് ലാല്‍ ടീം’ വീണ്ടും എത്തുന്നു എന്നൊരു വാര്‍ത്തയാണ് മലയാളം വെബ്‌ദുനിയ ഇപ്പോള്‍ വായനക്കാര്‍ക്ക് നല്‍കുന്നത്.

ഇരുവരും ചേര്‍ന്നെഴുതിയ ആറു തിരക്കഥകള്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. റാം‌ജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നീ സിനിമകളുടെ തിരക്കഥകളാണ് മാതൃഭൂമി ബുക്സ് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.

ഈ ആറു സിനിമകളും കോമഡി ത്രില്ലറുകളാണ്. തിരക്കഥാരചനയെ ഗൌരവമായി കാണുന്നവര്‍ക്കും ഈ സിനിമകളുടെ ആരാധകര്‍ക്കും ഒരു വിരുന്നായിരിക്കും ‘സിദ്ദിക്ക് ലാലിന്‍റെ തിരക്കഥകള്‍’.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :