Last Updated:
ശനി, 21 ജൂണ്‍ 2014 (18:15 IST)
ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ 'കത്തി'യുടെ ആദ്യ ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സാമന്തയാണ് നായിക.
വിജയുടെ ജന്‍മദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ ആദ്യ ലുക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം ഈ സിനിമയുടെ മോഷന്‍ പോസ്റ്ററും ഇറക്കുന്നുണ്ട്.
ഒരു നീറ്റ് കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറായിരിക്കും കത്തി. വളരെ ആവേശം കൊള്ളിക്കുന്ന ഒരു തിരക്കഥ ഈ സിനിമയ്ക്കുണ്ട്. ഒരു വിജയ് ചിത്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുപ്പാക്കി ആസ്വദിച്ച പ്രേക്ഷകര്‍ക്ക് കത്തിയും ഒരു വിരുന്നാകും - മുരുഗദോസ് വെളിപ്പെടുത്തി.
കൊല്‍ക്കത്തയാണ് കത്തിയുടെ പ്രധാന ലൊക്കേഷന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ അവസാനരംഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിച്ചുവരികയാണ്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് കത്തിയിലെ വില്ലന്‍. തോട്ടാ റോയ് ചൌധരി എന്ന ബംഗാളി നടനും വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്.
പ്രഭു, സായജി ഷിന്‍ഡെ തുടങ്ങിയവരും താരങ്ങളാണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് ജോര്‍ജ് സി വില്യംസ്.