'ഇരുമുഖന്‍’ സംവിധായകന്‍ വീണ്ടും; വിശാലിന് വില്ലന്‍ ആര്യ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (16:55 IST)
നടൻ ആര്യയും വിശാലും വീണ്ടും ഒന്നിക്കുന്നു. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ തന്നെയാണ് അറിയിച്ചത്. ആര്യയുടെ 32-മത്തെയും വിശാലിന്റെ 30-മത്തെയും സിനിമ കൂടിയാണിത്.

ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്. മൃണാളിനി രവിയും ചിത്രത്തിൻറെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് ആരംഭിച്ച സിനിമയിൽ പുതിയ ലുക്കിലാണ് വിശാൽ പ്രത്യക്ഷപ്പെടുന്നത്. അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് തമനാണ് സംഗീതമൊരുക്കുന്നത്.

അരുമ നമ്പി, ഇരുമുഖന്‍, നോട്ട തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :