സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം,ടൈറ്റില്‍ ഒക്ടോബര്‍ 15 -ന് പ്രഖ്യാപിക്കും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (11:13 IST)

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ഒക്ടോബര്‍ 15 -ന് പ്രഖ്യാപിക്കും. മജു സംവിധാനം ചെയ്യുന്ന സിനിമയില്‍ സണ്ണി വെയ്‌നൊപ്പം അനന്യ, ഗ്രേസ് ആന്റണി എന്നിവരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

'സുഹൃത്തുക്കളേ,2021 ഒക്ടോബര്‍ 15 -ന് ടൈറ്റില്‍ പ്രഖ്യാപിക്കും' - സണ്ണി വെയ്ന്‍ കുറിച്ചു.

ജോഷിയുടെ പാപ്പന്‍ ആണ് സണ്ണിയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ വരാല്‍,സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ത്രയം,ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുളള അടിത്തട്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് നടന് മുന്നിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :