പിറന്നാള്‍ ആഘോഷിച്ച് സിദ്ധാര്‍ത്ഥ്, 'മഹാസമുദ്രം' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (17:32 IST)

വരാനിരിക്കുന്ന തെലുങ്ക് ആക്ഷന്‍-ഡ്രാമയാണ് മഹാസമുദ്രം. സിദ്ധാര്‍ത്ഥ്,അദിതി റാവു ഹൈദരി, അനു ഇമ്മാനുവല്‍, ശര്‍വാനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിദ്ധാര്‍ത്ഥിന്റെ 42-ാം ജന്മദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.


അജയ് ഭൂപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രം എകെ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മാതാവ് അനില്‍ സുങ്കരയാണ് നിര്‍മ്മിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ഒരേസമയം ചിത്രീകരിച്ച മഹാസമുദ്രം ഓഗസ്റ്റ് 19 ന് തീയറ്ററുകളില്‍ എത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :