നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ചിത്രീകരണം പൂർത്തിയായി !

കെ ആർ അനൂപ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (22:52 IST)
നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ചിത്രീകരണം പൂർത്തിയായി. വിനയ് ഫോർട്ടും ഗ്രേസ് ആന്റണിയും ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന
സിനിമ ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ ചിത്രവും സാധാരണക്കാരെയും അവരുടെ ജീവിതത്തെയും കുറിച്ചാണ്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് രതീഷ് നേരത്തെ പറഞ്ഞിരുന്നു.

വിൻസി അലോഷ്യസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :