ചാക്കോച്ചനും ജോജുവും പൊലീസ്, ഇരയുടെയും വേട്ടക്കാരുടെയും കഥയുമായി നായാട്ട് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:31 IST)
നടൻ ജോജു ജോർജിന്റെ ജന്മദിനമായിരുന്നു ഇന്ന്. ആരാധകരും സിനിമാതാരങ്ങളും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. നായാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു എത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ജോജുവിന് ആശംസകൾ നേർന്നു കൊണ്ട് എഴുതിയ കുറിപ്പിലാണ് ചാക്കോച്ചൻ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മണിയൻ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിൻറെ പേര്. അതേസമയം പ്രവീൺ മൈക്കിൾ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്.

നിമിഷ സജയൻ നായികയായെത്തുന്ന ചിത്രം തിയേറ്റര്‍ റിലീസ് ആയിരിക്കും. മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രം സംവിധാനം
ചെയ്യുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെയും ശശിധരന്‍റെയും ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :