ചിമ്പുവിന്റെ 'മാനാട്' ട്രെയിലര്‍ നിവിന്‍ പോളി പുറത്തിറക്കും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:12 IST)

ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ടീമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'മാനാട്'.തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. വെങ്കട് പ്രഭു പ്രധാനം ചെയ്യുന്ന ചിത്രത്തിലെ ട്രെയിലര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 11 25ന് റിലീസ് ചെയ്യും.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായി ട്രെയിലര്‍ റിലീസ് ചെയ്യും.എ ആര്‍ മുരുഗദോസ്, നാനി, നിവിന്‍ പോളി, രക്ഷിത് ഷെട്ടി എന്നിവര്‍ അവരുടെ ട്വിറ്റര്‍ പേജില്‍ ട്രെയിലര്‍ റിലീസ് ചെയ്യും. തമിഴിന് പുറമേയുള്ള മറ്റ് നാല് ഭാഷകളില്‍ മാനാട് എന്ന ടൈറ്റില്‍ 'റിവൈന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :