4 മില്യണ്‍ കാഴ്ചക്കാരുമായി പൃഥ്വിരാജിന്റെ 'ജനഗണമന', സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (17:07 IST)

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇതിനകം നാല് മില്യണ്‍ കാഴ്ചക്കാരാണ് ടീസര്‍ കണ്ടത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍ സന്തോഷം പങ്കുവെച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ടീസര്‍ പുറത്തുവന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസ് കസ്റ്റഡിയിലുളള രംഗമായിരുന്നു ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് പ്രത്യക്ഷപ്പെട്ടത്.

ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരിസ് മുഹമ്മദിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമണ്‍ നിര്‍വഹിക്കുന്നു. ചിത്രത്തിനായി സംഗീതം ജേക്‌സ് ബിജോയ് ഒരുക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :