വീണ്ടും റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് 'ദി പ്രീസ്റ്റ്' ടീം, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (09:15 IST)

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലേക്ക്. വീണ്ടും നിര്‍മാതാക്കള്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആണ് ഇക്കാര്യം അറിയിച്ചത്. ഇത് മൂന്നാം തവണയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നത്.

നേരത്തെ ഫെബ്രുവരി 12ന് ചിത്രം തിയേറ്ററിലെത്തുമെന്ന് അറിയിച്ചെങ്കിലും അത് പിന്നീട് മാറ്റി. മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. സെക്കന്‍ഡ് ഷോ ഇല്ലാത്ത കാരണത്താല്‍ വീണ്ടും റിലീസ് ഡേറ്റ് പുതുക്കി തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 11 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ പ്രഖ്യാപനം. സെക്കന്‍ഷോ തുടങ്ങുന്നതിനാലാണ് ടീം പുതിയ തീരുമാനമെടുത്തത്. മമ്മൂട്ടി മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന 'ദി പ്രീസ്റ്റ്' ഹൊറര്‍ ത്രില്ലറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :