ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു,'അറിയിപ്പ്' ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (12:36 IST)

ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും കൈകോര്‍ക്കുന്നു.'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉടന്‍ ആരംഭിക്കും. മഹേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.കൊച്ചി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ കുഞ്ചാക്കോബോബന്‍ തന്നെയാണ് കൈമാറിയത്.

അതേസമയം കുഞ്ചാക്കോബോബന്റെ നിഴല്‍ റിലീസിന് ഒരുങ്ങുകയാണ്.നായാട്ട്, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും അടുത്തുതന്നെ പുറത്തുവരും. മാലിക് റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും മഹേഷ് നാരായണന്‍ തന്നെയാണ് കൈകാര്യം ചെയ്തത്. ഈ സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. അദ്ദേഹം സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സീ യു സൂണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :