പൃഥ്വിക്ക് പകരം നാളെ രാവിലെ ചാക്കോച്ചന്‍ ഒരു വരവ് വരും!

പൃഥ്വിക്ക് പകരം ചാക്കോച്ചന്‍!

Kunchacko Boban, Messi, Roshan Andrews, Nale Ravile, കുഞ്ചാക്കോ ബോബന്‍, മെസി, റോഷന്‍ ആന്‍ഡ്രൂസ്, നാളെ രാവിലെ
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (19:33 IST)
പദ്‌മരാജന്‍ സിനിമകളുടെ പേരുപോലെ ആകര്‍ഷണീയം എന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് തന്‍റെ പുതിയ പടത്തിന്‍റേ പേര് പ്രഖ്യാപിച്ചപ്പോള്‍ തോന്നിയത് - 'നാളെ രാവിലെ'. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നൈല ഉഷ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഞ്‌ജയ് ബോബിയുടേതായിരുന്നു തിരക്കഥ. റോഷനും സഞ്‌ജയും ബോബിയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മനസിലിട്ട് താലോലിച്ച സബ്‌ജക്ടായിരുന്നു അത്. പിന്നീട് കേട്ടത് ഈ പ്രൊജക്ടില്‍ നിന്ന് പൃഥ്വി പിന്‍‌മാറി എന്നാണ്. അതിനുശേഷം കുറച്ചുകാലമായി ‘നാളെ രാവിലെ’ എന്ന പ്രൊജക്ടിനെപ്പറ്റി അധികം വാര്‍ത്തകള്‍ വന്നില്ല.

റോഷന്‍ ആന്‍ഡ്രൂസ് ഇതിനിടെ ഹൌ ഓള്‍ഡ് ആര്‍ യു, 36 വയതിനിലേ എന്നീ സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ‘സ്കൂള്‍ ബസ്’. ഇതാ പുതിയ വാര്‍ത്ത വരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്‍റെ അടുത്ത സിനിമ ‘നാളെ രാവിലെ’. നായകന്‍ കുഞ്ചാക്കോ ബോബന്‍!

അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്ത് പെട്ടെന്നുണ്ടായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സഹായകമായിട്ടുണ്ടോ? ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഒരു മിറാക്കിള്‍ സംഭവിച്ചിട്ടുണ്ടോ?

അത്തരം ഒരു മിറാക്കിള്‍ സംഭവിക്കുന്ന ജീവിതമാണ് റോഷന്‍ ആന്‍ഡ്രൂസ് 'നാളെ രാവിലെ'യില്‍ പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിറാക്കിളുകളുടെ കഥ.

“ഞങ്ങള്‍ ഈ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്” - സഞ്ജയും ബോബിയും പറയുന്നു.

'കോമ' സ്റ്റേജില്‍ കഴിയുന്ന ഒരാളുടെ പ്രണയമാണ് ഈ സിനിമയുടെ പ്രമേയമെന്ന് സൂചനയുണ്ട്. ഗുസാരിഷ്, മുല്ലവള്ളിയും തേന്‍മാവും, ബ്യൂട്ടിഫുള്‍ തുടങ്ങി സമാനമായ സബ്‌ജക്ടുകള്‍ പറഞ്ഞ പടങ്ങളെല്ലാം സ്വീകരിച്ച ആസ്വാദകരാണ് നമ്മുടേത്. അതിലും മികച്ച ഒരു സൃഷ്ടിയാകും 'നാളെ രാവിലെ' എന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :