നായകനും നിര്‍മ്മാതാവും ദുല്‍ഖര്‍ തന്നെ, അണിയറയില്‍ രണ്ട് പുത്തന്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂലൈ 2021 (09:00 IST)

ദുല്‍ഖറിന് കൈനിറയെ ചിത്രങ്ങളാണ്. തന്റെ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് നടന്‍. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചിത്രത്തില്‍ നായകനായെത്തുന്നത് ദുല്‍ഖറാണ്. 'കിംഗ് ഓഫ് കൊത്ത' എന്നാണ് പേരിട്ടിരിക്കുന്നത്.ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
സൗബിനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒരുമിക്കുകയാണ്.'പറവ'ക്ക് ശേഷം ഈ ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന സിനിമയും വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ദുല്‍ഖറിന്റെ വേറിട്ട ലുക്ക് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :