ശക്തമായ വേഷത്തിൽ ആലിയ ഭട്ട്, ക്യാരക്ടർ ലുക്ക് പുറത്തുവിട്ട് രാജമൗലി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (14:10 IST)

‘ആർആർആർ’ ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ ആലിയ ഭട്ടിന്റെ ക്യാരക്ടർ ലുക്ക് പുറത്തിറക്കി. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. "ശക്തമായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമുളള സീതയുടെ രാമരാജുവിനായി കാത്തിരിപ്പ് ഇതിഹാസമാകും"- സംവിധായകൻ എസ് എസ് രാജമൗലി കുറച്ചു.

തനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ സംവിധായകൻ രാജമൗലിയോട് അക്ഷരാർത്ഥത്തിൽ അപേക്ഷിച്ചതായി ആലിയ പറഞ്ഞിരുന്നു.
400 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന വിവിധ ഭാഷകളിലായി റിലീസ് ചെയ്യും. 2021 ഒക്ടോബർ 13ന് ചിത്രം റിലീസ് ചെയ്യും.രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ് ആക്ഷൻ ചിത്രത്തിൽ സിനിമാ പ്രേമികൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :