ഒരു കിടിലന്‍ അതിഥിവേഷത്തില്‍ ദുല്‍ക്കര്‍, ‘ഷാജി പാപ്പന്‍ തരംഗം’ ആവര്‍ത്തിക്കും?

ദുല്‍ക്കര്‍ അതിഥിവേഷത്തിലെത്തുന്നു!

Dulquer Salman, Shaji Pappan, Ann Maria Kalippilaanu, Jayasuriya, Prithviraj,  ദുല്‍ക്കര്‍, ഷാജി പാപ്പന്‍, ആന്‍‌മരിയ കലിപ്പിലാണ്, ജയസൂര്യ, പൃഥ്വിരാജ്
Last Modified ഞായര്‍, 26 ജൂണ്‍ 2016 (14:59 IST)
മിഥുന്‍ മാനുവല്‍ തോമസ് ആദ്യം സംവിധാനം ചെയ്തത് ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രമാണ്. തിയേറ്ററുകളില്‍ ആദ്യം ഈ സിനിമയ്ക്ക് അത്ര സ്വീകാര്യത ലഭിച്ചില്ല. ഇതെന്തുതരം സിനിമയാണെന്ന ഭാവമായിരുന്നു ആദ്യം പ്രേക്ഷകര്‍ക്ക്.

എന്നാല്‍ പിന്നീട് ആടും ആ ചിത്രത്തില്‍ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രവും തരംഗമായി മാറി. ഡിവിഡി ആയി വന്നപ്പോള്‍ ആ ചിത്രം ദിവസവും ഒരുനേരമെങ്കിലും കാണുന്ന ആള്‍ക്കാര്‍ വരെയുണ്ടെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും മിഥുന്‍ മാനുവല്‍ തോമസ് തന്‍റെ രണ്ടാമത്തെ സിനിമയുമായി വരികയാണ്. ‘ആന്‍‌മരിയ കലിപ്പിലാണ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സണ്ണി വെയ്ന്‍ നായകനാകുന്ന സിനിമ ആന്‍ മരിയ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് വിഷയമാക്കുന്നത്.

ദൈവത്തിരുമകളിലൂടെ ശ്രദ്ധേയയായ ബേബി സാറയാണ് ചിത്രത്തില്‍ ആന്‍ മരിയയാകുന്നത്. അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദുല്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയായിരിക്കും ദുല്‍ക്കര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

സെക്കന്‍റ് ഷോ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിവയാണ് സണ്ണി വെയ്‌നും ദുല്‍ക്കര്‍ സല്‍മാനും ഒരുമിച്ച സിനിമകള്‍. കമ്മട്ടിപ്പാടത്തിലും സണ്ണി വെയ്ന്‍ അഭിനയിച്ചിരുന്നു എങ്കിലും ആ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :