അമിത് ചക്കാലക്കലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'പാസ്‌പോര്‍ട്ട്' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (09:09 IST)

യുവനടന്‍ അമിത് ചക്കാലക്കല്‍ നായകനാവുന്ന ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയാണ് 'പാസ്‌പോര്‍ട്ട്'.നവാഗതനായ അസിം കോട്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.

ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കെ പി ശാന്തകുമാരിയുടെതാണ് കഥ. സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബിനു കുര്യന്‍ ഛായാഗ്രഹണവും വി ടി ശ്രീജിത്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു.സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആമ്പ്രോ വര്‍ഗീസ്.

ഇന്ദ്രജിത്തിന്റെ ആഹാ എന്ന ചിത്രത്തിലും അമിത് ചക്കാലക്കല്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'ജിബൂട്ടി'. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :