'മൊയ്‌തീൻ' തമിഴിൽ, കാർത്തി നായകൻ, റഹ്‌മാന്റെ സംഗീതം!

Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (15:09 IST)
മലയാളത്തിന്റെ മെഗാഹിറ്റ് ചിത്രമായ എന്ന് നിന്റെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴകത്തിന്റെ യുവ സൂപ്പർതാരം കാർത്തിയാണ് നായകനാകുന്നത്. ആർ എസ് വിമൽ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആർ സംഗീതം നൽകും. ജയമോഹനാണ് ചിത്രത്തിന് സംഭാഷണമെഴുതുന്നത്.

മലയാളത്തിൽ 50 കോടി ക്ലബിൽ കടന്ന അപൂർവം ചിത്രങ്ങളിലൊന്നാണ് എന്ന് നിന്റെ മൊയ്തീൻ. ലോകോത്തരമായ ഒരു പ്രണയകഥ പറയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഏത് ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ ഈ കഥയ്ക്ക് കഴിയും. തെലുങ്കിലേക്കും ഹിന്ദിയിലേക്കും ഉടൻ മൊയ്തീൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

പൃഥ്വിരാജ് തന്നെ തമിഴിലും മൊയ്തീനെ അവതരിപ്പിക്കണമെന്ന് അണിയറപ്രവർത്തകർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള താൽപ്പര്യമില്ലായ്മ പൃഥ്വി ആദ്യം തന്നെ അറിയിച്ചിരുന്നു. പിന്നീട് ഈ കഥാപാത്രത്തിനായി ധനുഷിനെ പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിലാണ് മൊയ്തീനെ അവതരിപ്പിക്കാനുള്ള അവസരം കാർത്തിക്ക് വന്നുചേർന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :