രാവണപ്രഭു ആകാന്‍ പുലിമുരുകന്‍ !

രാക്ഷസരാജാവിന്‍റെ വിധി തോപ്പില്‍ ജോപ്പന് വരുമോ?

Pulimurugan, Thoppil Joppan, Mammootty, Mohanlal, Vysakh, Shaji Kailas, Joshiy, പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വൈശാഖ്, ഷാജി കൈലാസ്, ജോഷി
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (18:59 IST)
മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍, മമ്മൂട്ടി നായകനാകുന്ന തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളാണ് ഈ വെള്ളിയാഴ്ച മലയാളത്തിലെ പ്രധാന റിലീസുകള്‍. ഇതില്‍ ഏത് സിനിമ അന്തിമവിജയം നേടും എന്ന കാര്യത്തില്‍ പ്രവചനം അസാധ്യം.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ്... കൃത്യമായി പറഞ്ഞാല്‍ 2001 ഓഗസ്റ്റ് 31നാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു മത്സരം വന്നത്. അന്ന് മോഹന്‍ലാലിന്‍റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവുമാണ് ഒരേദിവസം ഏറ്റുമുട്ടിയത്. രാവണപ്രഭു ബ്ലോക്ബസ്റ്റര്‍ വിജയം നേടിയപ്പോള്‍ രാക്ഷസരാജാവ് ശരാശരി വിജയമായി.

പരസ്പരമുള്ള ഏറ്റുമുട്ടലില്‍ രാവണപ്രഭു വിജയം സ്വന്തമാക്കിയത് ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന ഓര്‍മ്മയാണ്. രാവണപ്രഭു നേടിയ ആ വിജയം ആവര്‍ത്തിക്കുകയാണ് പുലിമുരുകന്‍റെ ലക്‍ഷ്യം. രാവണപ്രഭുവിന്‍റെ വിജയം നേടാന്‍ പുലിമുരുകന് കഴിയുമോ? കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :