കുഞ്ചാക്കോ ബോബന്‍റെ രൂപമാറ്റം കണ്ടോ? ഞെട്ടിക്കാന്‍ ഒരു വമ്പന്‍ നീക്കം!

ചാക്കോച്ചന്‍റെ അടിപൊളി മേക്കോവര്‍!

Valleem Thetti Pulleem Thetti, Kunchacko Boban, Chackochan, Shyamili, Johny Nelloor, വള്ളീം തെറ്റി പുള്ളീം തെറ്റി, കുഞ്ചാക്കോ ബോബന്‍, ചാക്കോച്ചന്‍, ശ്യാമിലി, ജോണി നെല്ലൂര്‍
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (18:42 IST)
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ സിനിമ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ പ്രദര്‍ശനത്തിന് തയ്യാറായി. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ്.

കുഞ്ചാക്കോ ബോബന് ഈ ചിത്രത്തില്‍ നായികയാകുന്നത് ശ്യാമിലിയാണ്. വലിയ ഇടവേളയ്ക്ക് ശേഷം ശ്യാമിലി മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.

ഒരു തിയേറ്ററിലെ പ്രൊജക്ടര്‍ ഓപ്പറേറ്ററായാണ് ചാക്കോച്ചന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ ട്രെയിലര്‍ പുറത്തുവന്നു. മനോഹരമായ ട്രെയിലറാണ് ചിത്രത്തിന്. വിഷു റിലീസാണ് ചിത്രത്തിന്.

അച്ചാപ്പു മൂവി മാജിക്കിന്‍റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് വെള്ളീം തെറ്റി പുള്ളീം തെറ്റി നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :