പ്രണവിന്‍റെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും? !

ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവിനൊപ്പം ദുല്‍ക്കറും വരുന്നു !

Pranav, Mohanlal, Antony, Dulquer Salman, Mammootty, jeethu Joseph, Dileep, പ്രണവ്, മോഹന്‍ലാല്‍, ആന്‍റണി, ദുല്‍ക്കര്‍, മമ്മൂട്ടി, ജീത്തു ജോസഫ്, ദിലീപ്
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (12:45 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂര്‍. ഈ സിനിമയില്‍ മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും അഭിനയിക്കുമോ? അങ്ങനെയുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രണവിന്‍റെ വരവ് പരമാവധി ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ ആവശ്യമായ കൊമേഴ്സ്യല്‍ എലമെന്‍റ്‌സ് എല്ലാം ഈ പ്രൊജക്ടില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.

താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് പ്രണവിനെ നായകനാക്കി ആയിരിക്കുമെന്നാണ് മുമ്പ് ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞിരുന്നത്. പ്രണവിന്‍റെ ആദ്യചിത്രത്തില്‍ അതിഥിതാരമായെങ്കിലും ദുല്‍ക്കറിനെ പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അതും അതിഥിവേഷമായിരിക്കുമെന്നാണ് വിവരം.

തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന സിനിമയില്‍ പ്രണവിന് ഒന്നിലധികം സ്റ്റണ്ട് രംഗങ്ങള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. എന്തായാലും പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റത്തിനായി ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി ഒന്നാകെ കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :