മോഹന്‍ലാല്‍ വരും, പിടിച്ചുനിര്‍ത്താനെത്തുന്നത് മമ്മൂട്ടിയല്ല, പൃഥ്വിയും ജയസൂര്യയും!

മോഹന്‍ലാലിനെ പിടിച്ചുകെട്ടാന്‍ ജയസൂര്യ!

Mohanlal, Jayasoorya, Prithviraj, Mammootty, Pulimurukan, മോഹന്‍ലാല്‍, ജയസൂര്യ, പൃഥ്വിരാജ്, മമ്മൂട്ടി, പുലിമുരുകന്‍
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (17:05 IST)
പുലിമുരുകന്‍ ഓഗസ്റ്റ് 15നാണ് റിലീസാകുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ വരവിനായി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘മൃഗയ’യ്ക്ക് ശേഷം ഹിംസ്രജന്തുക്കളുമായുള്ള മനുഷ്യരുടെ പോരാട്ടം വിഷയമാക്കുന്ന ഈ സിനിമ ഏഴ് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.

കടുവയും മോഹന്‍ലാലുമായുള്ള ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്നാണ് തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും പുലിമുരുകന്‍ വരുമ്പോള്‍ മറ്റ് സിനിമകളൊക്കെ വഴിമാറിക്കൊടുക്കുമെന്നും ഒരു മത്സരം ഉണ്ടാകില്ലെന്നുമൊക്കെയുള്ള ധാരണകള്‍ വേണ്ട. മോഹന്‍ലാലിന്‍റെ പുലിമുരുകനെ നേരിടാന്‍ അണിയറയില്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

മമ്മൂട്ടിയുടെ സിനിമയൊന്നുമല്ല, പൃഥ്വിരാജിന്‍റെയും ജയസൂര്യയുടെയും സിനിമകളാണ് പുലിമുരുകനുമായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ജയസൂര്യയുടെ ‘ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം’(IDI) എന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രദര്‍ശനത്തിനെത്തും.

സാജിദ് യാഹിയ സംവിധാനം ചെയ്ത ‘ഇടി’യില്‍ പൊലീസ് ഇന്‍സ്പെക്ടറായാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ഊഴം’ ആണ് പുലിമുരുകനോട് എതിരിടാന്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രം. ഒരു പ്രതികാരകഥയാണ് ഊഴം പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :