മോഹന്‍ലാല്‍ ചിത്രത്തില്‍ ‘ഗംഗ’ വീണ്ടും; ഇത്തവണ നാഗവല്ലിയാകില്ല, മോഹന്‍ലാലിനെ സഹായിക്കും!

മോഹന്‍ലാലിനെ സഹായിക്കാന്‍ ഗംഗ!

Mohanlal, Oppam, Priyadarshan, Lissy, Pinarayi, Jisha, മോഹന്‍ലാല്‍, ഒപ്പം, പ്രിയദര്‍ശന്‍, ലിസി, പിണറായി, ജിഷ
Last Modified ബുധന്‍, 1 ജൂണ്‍ 2016 (16:14 IST)
മോഹന്‍ലാലിന്‍റെ ക്ലാസിക് ഹിറ്റായ മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ‘ഗംഗ’ എന്ന കഥാപാത്രം ഇടയ്ക്ക് നാഗവല്ലിയായി മാറുകയും മോഹന്‍ലാലിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് എല്ലാവരും കാണുകയും ആ‍സ്വദിക്കുകയും ചെയ്തതാണല്ലോ. ഇപ്പോഴിതാ, മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും ‘ഗംഗ’ എന്ന നായികാ കഥാപാത്രം വരുന്നു. മോഹന്‍ലാലിനെ ഈ കഥാപാത്രം ഉപദ്രവിക്കില്ല എന്നുമാത്രമല്ല, സഹായിക്കുകയും ചെയ്യും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പം’ എന്ന ത്രില്ലറിലാണ് ഗംഗ എന്ന നായികാ കഥാപാത്രം ഉള്ളത്. അനുശ്രീയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതിയതായി ചുമതലയേറ്റ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണറാണ് ഗംഗ.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്‍ ഒരു അന്ധ കഥാപാത്രമാണ്. അയാള്‍ ഒരു കൊലക്കേസില്‍ പെടുന്നു. ജയരാമന്‍റെ നിരപരാധിത്വം മനസിലാക്കുന്ന ഗംഗ അയാളെ സാഹായിക്കുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

അനുശ്രീ ആദ്യമായാണ് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം അണിയുന്നത്. ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്‍റെ പ്രതികാരം എന്നീ സിനിമകള്‍ക്ക് ശേഷം അനുശ്രീയ്ക്ക് അഭിനയിച്ചുതകര്‍ക്കാന്‍ ലഭിച്ച ഒരു കഥാപാത്രം കൂടിയാണ് ‘ഒപ്പ’ത്തിലെ ഗംഗ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :