മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും കനിഹ,'ബ്രോ ഡാഡി' ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂലൈ 2021 (10:15 IST)

ബ്രോ ഡാഡിയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി കനിഹ. താരം ടീമിനൊപ്പം ചേര്‍ന്നു. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള കാര്യമാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ബ്രോ ഡാഡിയിലെ തന്റെ രൂപം പുറത്ത് വിട്ടത്.


സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ ചിത്രീകരണ തിരക്കിലായിരുന്നു കനിഹ. നിലവില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് നടി എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയിരുന്നു.ഹൃദയതകരാറോടുകൂടി ജനിച്ച തന്റെ മകന്‍ ഋഷിയോടൊപ്പമുളള ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :