മമ്മൂട്ടിയെയും മഞ്ജു വാര്യരെയും മോഹന്‍ലാല്‍ മറന്നില്ല, നന്ദി പറഞ്ഞ് മമ്മൂട്ടി!

മമ്മൂട്ടിക്കും മഞ്ജുവിനും വേണ്ടി മോഹന്‍ലാല്‍ !

Mammootty, Mohanlal, Manju Warrier, Karinkunnam 6s, Pulimurugan, മമ്മൂട്ടി, കസബ, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കരിങ്കുന്നം സിക്സസ്, പുലിമുരുകന്‍
Last Updated: ബുധന്‍, 6 ജൂലൈ 2016 (21:16 IST)
മമ്മൂട്ടി നായകനാകുന്ന ‘കസബ’യ്ക്കും മഞ്ജു വാര്യര്‍ നായികയാകുന്ന ‘കരിങ്കുന്നം സിക്സസ്’ എന്ന സ്പോര്‍ട്സ് സിനിമയ്ക്കും എല്ലാ വിജയാശംസകളും നേര്‍ന്ന് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ഈ സിനിമകള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചത്.

എന്നുമാത്രമല്ല, ഇരു സിനിമകളുടെയും ട്രെയിലറുകളും തന്‍റെ പേജിലൂടെ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു. ഇതാദ്യമായാണ് മറ്റൊരാള്‍ അഭിനയിക്കുന്ന സിനിമയുടെ ട്രെയിലര്‍ തന്‍റെ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്.

എന്തായാലും മോഹന്‍ലാലിന്‍റെ ഈ വിശാലമനസിന് നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ ഫേസ്ബുക്കില്‍ മമ്മൂട്ടി ‘പ്രിയപ്പെട്ട ലാലിന്’ നന്ദി കുറിച്ചു.

കരിങ്കുന്നം സിക്സസ് റിലീസായി ഇതിനകം തന്നെ മികച്ച വിജയത്തിലേക്ക് ആദ്യചുവടുവച്ചുകഴിഞ്ഞു. ‘കസബ’ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

കേരളത്തിലെ 101 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിലും കസബയുടെ റിലീസുണ്ട്. ഒരു തകര്‍പ്പന്‍ മെഗാഹിറ്റാണ് കസബയിലൂടെ മമ്മൂട്ടി ലക്‍ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :