നയന്‍‌താരയ്ക്ക് ഫഹദ് ഫാസില്‍ നായകനോ വില്ലനോ?

നയന്‍‌താരയും ഫഹദും ഒന്നിക്കുമ്പോള്‍ !

Fahad Fazil, Nayantara, Mohanraja, Siva Karthikeyan, Mohanlal,  ഫഹദ് ഫാസില്‍, നയന്‍‌താര, മോഹന്‍‌രാജ, ശിവ കാര്‍ത്തികേയന്‍, മോഹന്‍ലാല്‍
Last Modified വെള്ളി, 10 ജൂണ്‍ 2016 (14:59 IST)
തനി ഒരുവന് ശേഷം മോഹന്‍‌രാജ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ നയന്‍‌താരയാണ് നായിക. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍.

ശിവ കാര്‍ത്തികേയന്‍റെയും ഫഹദ് ഫാസിലിന്‍റെയും ചിത്രത്തില്‍ നയന്‍‌താര അഭിനയിക്കുന്നത് ഇതാദ്യമായാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് വിവരം.

ഫഹദ് ഫാസില്‍ ഈ സിനിമയില്‍ വില്ലനാണെങ്കിലും ഫഹദ് ആരാധകര്‍ നിരാശരാകേണ്ടതില്ല. നായകനേക്കാള്‍ ഗംഭീര പെര്‍ഫോമന്‍സിന് സാധ്യതയുള്ള കഥാപാത്രത്തെയാണ് ഫഹദിന് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

തനി ഒരുവനില്‍ നായകനായ ജയം രവിയേക്കാള്‍ വില്ലനായ അരവിന്ദ് സ്വാമിക്ക് ആയിരുന്നല്ലോ പ്രാധാന്യം. അതേ രീതി തന്നെയാണ് സംവിധായകന്‍ മോഹന്‍‌രാജ പുതിയ ചിത്രത്തിലും തുടരുന്നത്.

ചിത്രത്തില്‍ വില്ലനാണെങ്കിലും നയന്‍‌താരയുമൊത്ത് പ്രണയരംഗങ്ങളും പാട്ടുകളുമൊക്കെ ഫഹദിന് ഉണ്ടെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :