മീന മോഹന്‍ലാലിന് നായിക, മമ്മൂട്ടിക്ക് അമ്മ!

WEBDUNIA|
PRO
മോഹന്‍ലാലിന്‍റെ നായികയായി സിമ്രാന്‍ എത്തുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ കുറേ ദിവസമായി വന്നുകൊണ്ടിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സിമ്രാനെ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ സിമ്രാന് ഈ പ്രൊജക്ടുമായി സഹകരിക്കാനാവില്ല എന്നറിയിച്ചു. ‘ദൃശ്യം’ എന്ന് പേരിട്ട ചിത്രത്തില്‍ ഒടുവില്‍ നായികയെ തീരുമാനിച്ചിരിക്കുകയാണ്. മീനയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത്.

ദൃശ്യത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് രണ്ട് പെണ്‍‌മക്കളുണ്ട്, അതില്‍ ഒരു കുട്ടിക്ക് പതിനേഴ് വയസുമുണ്ട്. അതുകൊണ്ട് മലയാളത്തിലെ പ്രമുഖ നായികമാര്‍ ഈ സിനിമയിലെ നായികയാകുന്നതില്‍ നിന്ന് പിന്നാക്കം പോയിരുന്നു. ലാലിന്‍റെ നായികയായില്ലെങ്കിലും വേണ്ടില്ല, പതിനേഴ് വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാകാന്‍ ഒരിക്കലും പറ്റില്ല എന്ന നിലപാടിലായിരുന്നു മലയാളത്തിലെ നായികമാര്‍.

സെപ്റ്റംബറില്‍ ദൃശ്യത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. നായികയെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഇതുവരെ ജീത്തു ജോസഫ്. ഒടുവില്‍ മീനയിലൂടെ ആ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.

വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്‌മചാരി, ഉദയനാണ് താരം, നാട്ടുരാജാവ്, ചന്ദ്രോത്സവം എന്നീ സിനിമകളില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടുണ്ട് മീന.

മോഹന്‍ലാലിന്‍റെ നായികയായി മീനയെത്തുന്ന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു വാര്‍ത്തയും എത്തിയിരിക്കുന്നു. മമ്മൂട്ടിച്ചിത്രത്തിലും അഭിനയിക്കുന്നു. നായികയായല്ല, മമ്മൂട്ടിയുടെ അമ്മയായാണ് മീന അഭിനയിക്കുന്നതെന്നുമാത്രം.

അടുത്ത പേജില്‍ - മീന, മമ്മൂട്ടിയുടെ അമ്മ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :