ഗോപിക വീണ്ടും വരുന്നു !

ഗോപിക, ഭര്‍ത്താവ്
PROPRO
‘വെറുതേ ഒരു ഭാര്യ’യ്‌ക്ക്‌ ശേഷം ജീവിതത്തിലും ഭാര്യയായി സിനിമ വിട്ട ഗോപിക മലയാളിയുടെ വെള്ളിത്തിരയിലേക്ക്‌ വീണ്ടും വരുന്നു.

വിവാഹ ശേഷം അഭിനയം വേണ്ട എന്ന തീരുമാനം ഗോപിക മാറ്റി എന്ന്‌ ആരും കരുതേണ്ട. വിവാഹത്തിന്‌ മുമ്പ്‌ ഗോപിക അഭിനയിച്ച ചിത്രങ്ങളാണ്‌ റിലീസിങ്ങിന്‌ ഒരുങ്ങുന്നത്‌.

ഗോപിക അഭിനയിച്ച തെലുങ്ക്‌ ചിത്രം മലയാളത്തിലേക്ക്‌ ഡബ്ബ്‌ ചെയ്‌ത്‌ ഉടന്‍ കേരളത്തില്‍ റിലീസ്‌ ചെയ്യും. ഋഷി പ്രധാന വേഷത്തില്‍ എത്തുന്ന ‘വീട്‌ മാമ്മുലോട്‌ കാട്‌‘ എന്ന ചിത്രം ‘രാജമുദ്ര‘ എന്ന പേരിലാണ്‌ എത്തുക.

ഏതാനും ആഴ്‌ചകള്‍ക്കുളളില്‍ ഈ ഗോപിക ചിത്രം റിലീസ്‌ ആകും. താരസംഘടനയായ അമ്മയുടെ ‘ട്വന്‍റി20‘ ആയിരിക്കും ഗോപിക അഭിനയിച്ച്‌ റിലീസ്‌ ചെയ്യുന്ന അവസാനത്തെ മലയാള ചിത്രം.

സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അഭിഭാഷക കഥാപാത്രത്തിന്‍റെ സഹായിയുടെ വേഷമാണ്‌ ഗോപികക്ക്‌ ഉള്ളത്‌.

WEBDUNIA|
‘വെറുതേ ഒരു ഭാര്യ’ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :