കുഞ്ഞാലിമരയ്ക്കാറില്‍ മോഹന്‍ലാലിന് നായിക കരീന!

WEBDUNIA|
PRO
പ്രിയദര്‍ശന്‍ തിരക്കിലാണ്. നവംബറില്‍ ‘ഗീതാഞ്ജലി’ പ്രദര്‍ശനത്തിനെത്തും. മനോരോഗവിദഗ്ധനായ സണ്ണി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും വരുന്നു എന്നതാണ് പ്രത്യേകത. ‘മണിച്ചിത്രത്താഴ്’ മാജിക് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രിയദര്‍ശനും മോഹന്‍ലാലും.

അതേസമയം, ഗീതാഞ്ജലിക്ക് ശേഷം ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ബിഗ്ബജറ്റ് ചരിത്ര സിനിമയ്ക്കാണ് പ്രിയദര്‍ശന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരാവുന്ന സിനിമയില്‍ കരീന കപൂര്‍ നായികയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

ഹല്‍ ചല്‍, ക്യോംകി, ചുപ് ചുപ് കേ തുടങ്ങി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ കരീന നേരത്തേ നായികയായിട്ടുണ്ട്. എന്തായാലും ഒരു മലയാള സിനിമയില്‍, അതും മോഹന്‍ലാലിന്‍റെ നായികയായി കരീന എത്തുമ്പോള്‍ ‘കുഞ്ഞാലിമരയ്ക്കാര്‍’ ദേശീയതലത്തില്‍ വലിയ മാധ്യമശ്രദ്ധ നേടുകയാണ്.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെ നായിക ദീപിക?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :