അത് രാജ 2 തന്നെയോ? മമ്മൂട്ടിക്കൊപ്പം പൃഥ്വിയല്ല, ടൊവിനോ!

Mammootty, Tovino, Prithviraj, Raja 2, Basil Joseph, Godha, മമ്മൂട്ടി, ടൊവിനോ, പൃഥ്വിരാജ്, രാജ 2, ബേസില്‍ ജോസഫ്, ഗോദ
BIJU| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (16:29 IST)
പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്നുവരും? മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ആ സിനിമയേക്കുറിച്ച് അവ്യക്തത മാറുന്നില്ല. എന്നാല്‍ പോക്കിരിരാജയെ വെല്ലുന്ന മറ്റൊരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.

മമ്മൂട്ടിയ്ക്കൊപ്പം പക്ഷേ പുതിയ പ്രൊജക്ടില്‍ പൃഥ്വിരാജല്ല. പകരം ടൊവിനോ തോമസാണ്. സംവിധാനം ചെയ്യുന്നത് വൈശാഖുമല്ല, അത് ബേസില്‍ ജോസഫാണ്.

അതേ, ഗോദയുടെ വന്‍ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ടൊവിനോ തോമസും നായകന്‍‌മാരാകുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

കുഞ്ഞിരാമായണവും ഗോദയും പോലെ ഈ ചിത്രവും ഒരു നല്ല എന്‍റര്‍ടെയ്നര്‍ ആയിരിക്കും. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സും എ വി എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :