‘രാഖിയെ വെറുക്കുന്നത് ഇഷ്ടം’

IFMIFM
ബോളിവുഡിലെ മാദകറാണി രാഖി സാവന്തുമായി വാചകകസര്‍ത്തിലൂടെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണ് ഐറ്റം നമ്പറുകളിലൂടെ പ്രസിദ്ധയായ കാശ്‌മീര ഷാ. താന്‍ എന്തുകൊണ്ടും രാഖിയേക്കാള്‍ മികച്ച താരം തന്നെയാണെന്നാണ് കാശ്മീരയുടെ വാദം. പ്രസിദ്ധിക്ക് വേണ്ടി വൃത്തികെട്ട കളികളാണ് രാഖിയുടേതെന്നും കാശ്മീര പറയുന്നു.

ബോളിവുഡില്‍ താന്‍ രാഖിയേക്കാള്‍ മികച്ച താരമാണെന്നാണ് കാശ്മീരയുടെ അവകാശവാദം. ജംഗിള്‍ മുതല്‍ യെസ്ബോസ്, ആംഖേന്‍ തുടങ്ങി ഒമ്പതോളം സൂപ്പര്‍ ഹിറ്റുകള്‍ തന്‍റെ പേരിലുണ്ടെന്നും അവളുടെ കയ്യില്‍ എന്തുണ്ടെന്നും കാശ്മീര ചോദിക്കുന്നു. താനുമായി ചേര്‍ന്നുള്ള വിവാദത്തിലൂടെ രാഖി പ്രസിദ്ധയാകുക ആണെന്നാണ് കണ്ടെത്തല്‍.

മഹേഷ് മഞ്ജരേക്കറുടെ വാസ്തവത്തില്‍ ഐറ്റം നമ്പറിലൂടെയാണ് കാശ്മീര ബോളിവുഡിലേക്ക് പ്രവേശിച്ച താരമാണ് കാശ്മീര. താന്‍ അഭിനേതാവായി അറിയപ്പെടുന്ന നര്‍ത്തകിയാണെന്ന് പറയുന്ന കാശ്മീര രാഖി നര്‍ത്തകിയില്‍ നിന്നും അഭിനേതാവാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രസ്താവിക്കുന്നു.

രാഖി വെറുക്കുന്നവരെ സ്നേഹിക്കുകയും അവള്‍ സ്നേഹിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നതാണ് കാശ്മീരയുടെ ലൈന്‍. മൊഹമ്മദ് മൊറാനിയുടെ സിറ്റി ഓഫ് ഡ്രീംസ് പുതിയ ചിത്രത്തില്‍ രാഖി സാവന്തിനു സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കാശ്മീര. ഉയര്‍ന്ന് വരാന്‍ കഷ്ടപ്പെടുന്ന ഒരു നടിയുടെ കഥ പറയുന്ന ചിത്രം ബോളിവുഡ് സിനിമാ രംഗത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്.

WEBDUNIA|
രാഖി എന്ന പേരിലുള്ള ഒരു ഐറ്റം ഗേളിനെയാണ് കാശ്മീര അവതരിപ്പിക്കുന്നത്. രാഖി സാവന്തിനെ എളുപ്പം അവതരിപ്പിക്കാന്‍ ആര്‍ക്കും കഴിയുമെന്നും എന്നാല്‍ തന്നെ അവതരിപ്പിക്കുന്നത് അല്പം കഠിനമായിരിക്കുമെന്നും കാശ്മീര പറഞ്ഞു. ഇതിനു പുറമേ സണ്ണി ഡിയോള്‍ സംവിധായകനായി അരങ്ങേറുന്ന ദി മാനിലും കാശ്മീര അഭിനയിക്കുന്നുണ്ട്. അതിനു പുറമേ അനേകം റിയാലിറ്റി ഷോയിലും താരത്തിനു ക്ഷണം ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :