വെള്ളിത്തിരയില്‍ ദൈവം ജനിക്കുന്നു

സി ആര്‍ ആശിഷ്

നമിത
IFMIFM
ആള്‍ദൈവങ്ങള്‍ക്ക്‌ കേരളത്തില്‍ കഷ്ടകാലമാണെങ്കിലും തമിഴ്‌നാട്ടിലെ താരങ്ങള്‍ക്ക്‌ ആരാധകരുടെ ഭക്തിക്ക്‌ തീരെ കുറവില്ല. വെള്ളിത്തിരയിലെ ആരാധനാകഥാപാത്രങ്ങളുടെ ഭക്തി മൂത്ത്‌ ഇത്തവണ പൂജിക്കാനായി തമിഴകം തെരഞ്ഞെടുത്തിരിക്കുന്നത്‌ ഗ്ലാമര്‍താരം നമിതയെയാണ്‌. ദിവസങ്ങള്‍ക്ക്‌ ഉള്ളില്‍ നമിതയുടെ പേരില്‍ തിരുനെല്‍വേലിക്ക്‌ അടുത്ത്‌ അമ്പലമുയരും, ആരാധനയും തുടങ്ങും.

സിനിമ ദൈവങ്ങള്‍ക്ക്‌ ക്ഷേത്രപ്രതിഷ്‌ഠ നല്‌കുന്നത്‌ ഇതാദ്യമല്ലെങ്കിലും തനിക്കായി ക്ഷേത്രം വരുന്നെന്ന്‌ രസികര്‍മണ്‍ട്രം അറിയിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന്‌ ഈ ഗുജറാത്തി സുന്ദരി നമിത കപൂര്‍ ഇതുവരെ മുക്തയായിട്ടില്ലത്രേ!
തന്നോടുള്ള ആദരവിന്‍റേയും സ്‌നേഹത്തിന്‍റേയും പ്രതീകമായിട്ടാണ്‌ ‘ക്ഷേത്രംപണിയെ’ കാണുന്നതെങ്കിലും ആരാധകരെ സ്‌നേഹപൂര്‍വ്വം ഈ നീക്കത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാനാണ്‌ താന്‍ ശ്രമിക്കുന്നതെന്ന്‌ സുന്ദരി പറയുന്നു.

എന്നാല്‍ ക്ഷേത്രം പണി പൂര്‍ത്തിയായി വരുന്നു എന്നാണ്‌ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി എസ്‌ ശെല്‍വം പറയുന്നത്‌. പൂജാ നടപടികള്‍ ഉടന്‍ ആരംഭിക്കും പോലും !

എം ജി ആര്‍ എന്ന വികാര
എം ജി ആര്‍
PROPRO


തമിഴ്‌ സിനിമാതരങ്ങളോടുള്ള അന്നാട്ടുകാരുടെ ഭക്തിക്ക്‌ തമിഴ്‌ സിനിമയോളം തന്നെ പഴക്കമുണ്ട്‌‌. എന്നാലും എം ജി ആര്‍ പോലൊരു താരോദയമുണ്ടായപ്പോഴാണ്‌ ആരാധകരുടെ ഭക്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത്‌. എം ജി ആറിന്‌ രോഗം വന്നാലും സിനിമ പൊളിഞ്ഞാലുംജീവന്‍ പോലും വെടിയാന്‍ തയ്യാറായന്‍ രസികന്മാരുടെ കഥകള്‍ നിരവധിയാണ്‌.

എം ജി ആറിന്‍റെ മരണ ദിനത്തില്‍ ആത്മഹൂതി ചെയ്‌തവരുടെ കഥകളും ധാരാളം. തമിഴകര്‍ എക്കാലവും മനസില്‍ പ്രതിഷ്‌ഠിച്ച അദ്ദേഹത്തിനാകട്ടെ തന്‍റെ നല്ലകാലത്ത്‌ ക്ഷേത്രപ്രതിഷ്‌ഠയാകാന്‍ ഭാഗ്യമുണ്ടായില്ല. എന്നാല്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ശോഭിച്ച എം ജി ആറിന്‌ ജീവിതകാലഘട്ടത്തില്‍ ക്ഷേത്രം ഉണ്ടായില്ലെന്നത്‌ പൂര്‍ണമായി ശരിയല്ല.

എം ജി ആറിന്‍റെ കടുത്ത ആരാധികയായിരുന്ന കാന്താ ശ്രീനിവാസന്‍ 1984ല്‍ മദ്രാസ്‌ ഹൈക്കോടതിക്ക്‌ അടുത്ത്‌ ഒരു ക്ഷേത്രം സ്ഥാപിച്ചിരുന്നു.-‘നീതി കുമാരിയമ്മന്‍ ആലയം’. എം ജി ആറിന്‍റെ മരണ ശേഷമാണ്‌ ഇവിട പൂജ നടത്തി വരുന്നു. കാന്തയും കുടുംബാംഗങ്ങളും ആരാധകരും ചേര്‍ന്ന്‌ എം ജി ആറിന്‍റെ ജന്മവാര്‍ഷികങ്ങളില്‍ ഇവിടെ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്‌.

WEBDUNIA|
എം ജി ആറിനെ പൊലെ തന്നെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെയും തമിഴകം നെഞ്ചിലേറ്റുന്നു. രജനിയുടെ പേരില്‍ ഇതുവരെ ക്ഷേത്രം നിര്‍മ്മിച്ചില്ലെന്നേയുള്ളു , പൂജയും കുരുതിയും എല്ലാം സിനിമ റിലീസ്‌ ദിനങ്ങളില്‍ അടക്കം തകൃതിയായി നടക്കാറുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :