ലാല്‍ ഓഹരി വിപണിയിലേക്കും

PROPRO
മലയാളിയുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വ്യക്തിയല്ലെന്ന്‌ മലയാളിക്ക്‌ അറിയാം.

നാടകത്തിലും അച്ചാറ്‌-കറിപ്പൊടി കച്ചവടത്തിലും ഹോട്ടല്‍ വ്യവസായത്തിലും ലാലിന്‌ പങ്കുണ്ട്‌. സ്വന്തമായി സിനിമ നിര്‍മ്മാണ-വിതരണ കമ്പനിയും മോഹന്‍ലാല്‍ നടത്തുന്നു. സ്വതേ താരങ്ങള്‍ അകന്നു നില്‍ക്കുന്ന മറ്റൊരു മേഖലയിലേക്കും മോഹന്‍ലാല്‍ കൈവച്ചിരിക്കുന്നു.

ഓഹരി വപിണിയിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‌കാനുള്ള സ്ഥാപനമാണ്‌ മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്‌. ഹെഡ്‌ജ്‌ ഇക്വറ്റീസ്‌ എന്ന സ്ഥാപനത്തിന്‌ ലാല്‍ കൊച്ചിയില്‍ തിരി തെളിച്ചു.

സാക്ഷര സമൂഹമാണ്‌ മലയാളിയുടേതെങ്കിലും ഓഹരി വിപണിയില്‍ കൈവയ്‌ക്കാന്‍ കേരളീയര്‍ പൊതുവേ വിമുഖതയുള്ളവരാണെന്ന്‌ മോഹന്‍ലാല്‍ ചൂണ്ടികാട്ടി. ഓഹരി വിപണിയെ കുറിച്ചുളള തെറ്റിദ്ധാരണ മാറ്റി കൂടുതല്‍ നിക്ഷേപകരെ ഈ രംഗത്തേക്ക്‌ ആകര്‍ഷിക്കാനാണ്‌ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കുന്നത്.

WEBDUNIA|
വിപണിയെ കുറിച്ച്‌ സാധാരണക്കാര്‍ക്ക്‌ ധാരണ ഉണ്ടാക്കുകയാണ്‌ കമ്പനിയുടെ പ്രധാന ലക്‍ഷ്യമെന്ന്‌ എം ഡി അലക്‌സ്‌ കെ ഭാനു പറഞ്ഞു. തമിഴ്‌നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും സ്ഥാപനം പ്രവര്‍ത്തനം വ്യാപിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :