മുല്ലപ്പൂ നായികയുടെ അധോഗതി

കാണി

PROPRO
എത്രയെത്ര പേരുകളാണ് മുല്ലപ്പൂ നായികയ്ക്ക് നമ്മുടെ മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍‌കിയത്? മലയാളം സിനിമയിലെ ഒരു പിടി നടികളുടെ(സോറി, നടികളുടെ മാത്രം, നടന്മാര്‍ അങ്ങോട്ട് മാറിനിന്നേക്കണേ) ഗോഡ്‌ഫാദറായ താടിക്കാരന്‍ തൊട്ട് വിവിധ സെലിബ്രിറ്റികളുമായി മുല്ലപ്പൂ നായികയ്ക്കുള്ള ബന്ധം കക്ഷിയെ ഫെമിനിസ്റ്റാക്കി. സ്വന്തം പിതാവിനെതിരെ കേസ് പറഞ്ഞപ്പോള്‍ മുല്ലപ്പൂ നായിക ധീരവനിതയായി. നസ്രാണിയാണെങ്കിലും ക്ഷേത്രങ്ങള്‍ കണ്ടാല്‍ ഭക്തിവരുന്നതുകൊണ്ട് ഇക്കുട്ടി മതമൈത്രിയുടെ നിലവിളക്കായി. മീശമാധവനുമായി ട്വന്‍റി കളിക്കാന്‍ സമയമില്ലെന്ന് പറഞ്ഞപ്പോള്‍ നട്ടെല്ലുള്ള മുല്ലയായി.

ഹൌ, എന്തായിരുന്നു ആയകാലത്ത് ഈ മുല്ലപ്പൂ നായികയുടെ ഗമ! ആയമ്മയുടെ അഭിമുഖം കിട്ടാനും മറ്റും മാധ്യമപ്പട പാഞ്ഞുനടക്കുകയല്ലായിരുന്നോ?

ഇപ്പളെന്തായി? മുത്തശ്ശന്‍റെ പ്രായമുള്ള ചില കോമിക് ക്യാരക്റ്ററുകളുടെ നായികയാവാനാണ് മുല്ലയുടെ വിധി. “നായകന്‍ ആരാണ് എന്നതല്ല, പകരം തിരക്കഥയും നായികയ്ക്കുള്ള പ്രാധാന്യവുമാണ് കാര്യം” എന്ന (പടം കിട്ടാതാവുമ്പോള്‍ നായികമാര്‍ വീശുന്ന) ഫേമസ് ഡയലോഗ് ഉരുവിട്ട് നടക്കുകയാണ് മുല്ലയിപ്പോള്‍. തിരക്കഥയും നായികാവേഷവും സംവിധാനവും ഭേഷായിട്ടുള്ള ഒരു തമിഴ് സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പടം ഹിമാലയത്തിന്‍റെ മുകളില്‍ നിന്ന് ഉരുട്ടിയിട്ടതുപോലെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി.

ഇനി കയ്യിലുള്ളത് തെലുങ്ക് മൂന്നും തമിഴില്‍ രണ്ടും കന്നഡയില്‍ ഒന്നും സിനിമകളാണ്. പന്ത്രണ്ട് ദിവസം കൊണ്ട് ഒരു നിര്‍മിച്ച് റിലീസ് ചെയ്ത് റെക്കോര്‍ഡ് കൊയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഒരു റെക്കോര്‍ഡ് കുട്ടന്‍റെ സിനിമയാണ് മുല്ലയഭിനയിക്കുന്ന തമിഴ് സിനിമയിലൊന്ന്. അതിന്‍റെ ഗതി ആരും പറയാതെ തന്നെ ഊഹിക്കാം. അടുത്ത സിനിമയാവട്ടെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഫ്ലോപ്പുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള ഒരു താരം നായകനാവുന്ന സിനിമയാണ്. അതിന്‍റെ ഗതിയും നമുക്ക് ഊഹിക്കാം.

WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:24 IST)
മുല്ലപ്പൂ അഭിനയിക്കുന്ന തെലുങ്ക് സിനിമകള്‍ നോക്കിയാലോ. മലയാളത്തില്‍ നായികയായി തകര്‍ത്തഭിനയിച്ച മുല്ലയ്ക്ക് ഈ പടങ്ങളിലൊക്കെ അനിയത്തി/ചേട്ടത്തി പ്രാവിന്‍റെ വേഷമാണ്. കന്നഡയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മാത്രമാണ് മുല്ലയ്ക്ക് ആശ്വാസം. ഈ സിനിമയില്‍ നായികയാണ് മുല്ല. കന്നഡക്കാര്‍ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കുന്ന ഒരു വെകിളിത്താരമാണ് മീരയുടെ നായകന്‍. ഈ പടം പച്ച പിടിച്ചാല്‍ വെകിളിത്താരവുമായി ഒന്നുരണ്ടു പടങ്ങളില്‍ കൂടി അഭിനയിക്കാം. ഇല്ലെങ്കില്‍ വള്ളുവനാടന്‍ ഭ്രമം കയറി നിളയുടെ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള വീട്ടില്‍ സുഖമായി മാന്‍ഡലിനും വായിച്ച് കഴിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :