തൃഷ അജിത്തിനെ നോട്ടമിട്ടിരുന്നു!

TRISHA
PROPRO
കോളിവുഡിനെ നൃത്ത ചുവടുകളില്‍ തരിപ്പിച്ച് നിര്‍ത്തുന്ന നടിയാണ് തൃഷ. എന്തു വേഷവും ചെയ്യാന്‍ ധൈര്യമുള്ള ഈ തെന്നിന്ത്യന്‍ സുന്ദരി അടുത്തകാലത്ത് ഒരു ഇഷ്ടം തുറന്നു പറഞ്ഞെന്ന് തമിഴ് സിനിമാ ലോകം അടക്കി പറയുന്നു.

തൃഷയുടെ അഭിപ്രായത്തില്‍ അജിത്താണ് തമിഴ്‌നാട്ടിലെ ഏറ്റവും സെക്സിയസ്റ്റ് പുരുഷന്‍. ഈ സുന്ദര പുരുഷനെ സിനിമയിലേക്ക് വന്നപ്പോഴേ നോട്ടമിട്ടിരുന്നു എന്നും തൃഷ തുറന്നടിച്ചത്രേ!

എന്തായാലും അജിത്തിനെ പറ്റി മാത്രമല്ല തൃഷയുടെ തീപ്പൊരി കമന്‍റ് വന്നത്. ഏറ്റവും സുന്ദരിയായ നടിയെക്കുറിച്ചും തൃഷയ്ക്ക് അഭിപ്രായമുണ്ട്. അസിനെ സ്റ്റൈലുള്ള സ്ത്രീകളുടെ കൂട്ടത്തില്‍ പെടുത്താന്‍ ആവില്ല എന്നാണ് തൃഷ പറയുന്നത്. എന്നാല്‍ സ്റ്റൈലിന്‍റെ പര്യായമാണ് ശ്രേയ എന്നാണ് തൃഷയുടെ കണ്ടെത്തല്‍!

WEBDUNIA|
എന്തായാലും മലയാളത്തിന്‍റെ ‘അനിയത്തി പ്രാ‍വ്’-ശാലിനി, പ്രാണ നാഥന്‍ അജിത്തിനെ കുറിച്ച് തൃഷ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ കുലുങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :