തമിഴ്നാട്ടില്‍ ‘തലൈവാ’ ഇല്ല, വ്യാജ സി ഡി വ്യാപകം, നിസഹായനായി വിജയ്!

WEBDUNIA|
PRO
തമിഴ്നാട്ടില്‍ ‘തലൈവാ’ റിലീസ് ചെയ്യാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇളയദളപതി വിജയ് ആകെ നിരാശനാണ്. വിജയ് ആരാധകരും കടുത്ത നിരാശയിലും അതൃപ്തിയിലുമാണ്. ലോകമെങ്ങും റിലീസ് നടന്നിട്ടും തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തത് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.

‘തലൈവാ’ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ചില സംഘടനകള്‍ ഭീഷണി മുഴക്കിയതോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തിയേറ്ററുകള്‍ പിന്‍‌മാറിയത്. മറ്റ് നാടുകളില്‍ തലൈവാ റിലീസ് ചെയ്തത് ഇപ്പോള്‍ തമിഴ്നാട്ടിലെ റിലീസിനും പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. ‘തലൈവാ’യുടെ വ്യാജ സിഡികള്‍ വ്യാപകമായി ഇപ്പോള്‍ തമിഴ്നാട്ടിലേക്ക് പ്രവഹിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തടയണമെന്നും സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിജയ് വീണ്ടും മുഖ്യമന്ത്രി ജയലളിതയെ സമീപിച്ചിരിക്കുകയാണ്.

“എത്രയും വേഗം തലൈവാ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാനുള്ള സഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രി എന്‍റെ അപേക്ഷയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ” - വിജയ് വ്യക്തമാക്കി.

തലൈവായുടെ വ്യാജ സി ഡികള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ ആ വിവരം അറിയാവുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്നും വിജയ് അഭ്യര്‍ത്ഥിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :