ജോലിക്ക് കൂലി ചോദിച്ച് നവ്യ

PROPRO
ജോലി ചെയ്‌താന്‍ കൂലി ചോദിച്ച്‌ വാങ്ങുന്നത്‌ മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണ്‌. തെന്നിന്ത്യ പിടിച്ചടക്കാന്‍ മലയാളത്തില്‍ നിന്ന്‌ അശ്വമേധം ആരംഭിച്ച 'നന്ദനം സുന്ദരി' നവ്യനായരും ആതേ സ്വഭാവക്കാരിയാണ്‌.

അന്യനാട്ടില്‍ ചെന്ന്‌ പണം ചോദിച്ച്‌ വാങ്ങുന്നത്‌ എങ്ങനെ എന്നുള്ള ആശങ്കയൊന്നും സുന്ദരിയെ അലട്ടുന്നില്ല. ‘രാമന്‍ തേടിയ സീതൈ’ എന്ന ചിത്രത്തില്‍ അതിഥിതാരമായി അഭിനയച്ചതിന്‌ നിര്‍മ്മതാക്കളായ മോസര്‍ ബെയര്‍ പണം നല്‌കിയില്ലെന്നാണ്‌ നവ്യ പരസ്യമായി ആരോപിച്ചിരിക്കുന്നത്‌.

തമിഴ്‌നാട്ടില്‍ നടിമാര്‍ കണക്ക് പറഞ്ഞ്‌ പണം കൈപറ്റാറിങ്കെിലും അഭിനയിച്ച പൈസക്ക്‌ വേണ്ടി നടി അവകാശവാദം ഉന്നയിക്കുന്നത്‌ പുതുമയുള്ള കാര്യമാണ്‌.

നവ്യ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന്‌ നേരത്തെ പരസ്യപ്പെടുത്തിയിരുന്ന ‘അവള്‍ പേര്‍ തമിരശി’ എന്ന ചിത്രത്തില്‍ നിന്ന്‌ നവ്യ അടുത്തിടെ ഒഴിവാക്കപ്പെട്ടിരുന്നു.

WEBDUNIA|
ചിത്രം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ വൈകുന്ന സാഹചര്യത്തിലാണ്‌ സിനിമ ഒഴിവാക്കാന്‍ തീരുമാനിച്ചത്‌ എന്നാണ്‌ നവ്യയുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :