അസിന് ‘വേല്‍’ പ്രശ്നമാവുമോ?

WEBDUNIA|
File
ഗജിനി ബോളിവുഡ് പ്രേക്ഷകര്‍ക്കായി അഭിനയിച്ചു തീര്‍ത്ത അസിന്‍ കോളിവുഡിലെ തിരക്കിലേക്ക് സജീവമായി.എന്നാല്‍, ഈ വരവ് പലര്‍ക്കും ഇഷ്ടമല്ല എന്നൊരു വാര്‍ത്ത ചുറ്റിത്തിരിയുന്നുണ്ട്!

ബോളിവുഡില്‍ നല്ല സ്വീകരണമാണ് അസിന് ലഭിക്കുന്നത്. ഗജിനിയുടെ റീ മേക്കിനു ശേഷം ഒരു പിടി പുതിയ സിനിമകളും അസിന് ലഭിച്ചു. എന്നാല്‍, ഇപ്പോളത്തെ ഈ വരവ് വേല്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാനാണ്-നായകന്‍ സൂര്യ.അതാണ് പ്രശ്നവും!

സൂര്യയുടെനായികയായി അസിന്‍ അഭിനയിക്കുന്നത്‌ സൂര്യയുടെ ഭാര്യ ജ്യോതികയ്ക്ക്‌ ഇഷ്ടമല്ലെന്ന്‌ പലരും അടക്കം പറയുന്നു. എന്നാല്‍,‘അത് വെറും ഗോസിപ്പ്’ എന്ന് പറയണമെങ്കില്‍ ഷൂട്ടിംഗ് കഴിയട്ടെ എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

സൂര്യയുടെ ഏറ്റവും നല്ല ജോഡി താനാണെന്ന്‌ വരുത്താനാണ്‌ ജ്യോതിക ശ്രമിക്കുന്നതെന്നും അസിന്‍-സൂര്യ ജോഡി പ്രേക്ഷകര്‍അംഗീകരിച്ചതില്‍ ജോതികയ്ക്ക്‌ അസൂയ ഉണ്ടെന്നുമായിരുന്നു നേരത്തെ തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌.

സൂര്യയൊടൊപ്പം ഒന്നിക്കുന്ന വേലില്‍ അസിന്‍ ഒരു ടെലിവിഷന്‍ അവതാരകയെയാണ്‌ വതരിപ്പിക്കുന്നു. കമലാഹാനൊപ്പം അഭിനയിച്ച ദശാവതാരം അസിന്‌ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :