അവസാനം രാഖിക്കും നല്ലസമയം

IFM
സിനിമയില്‍ എല്ലാവര്‍ക്കും ഒരു നല്ലകാലമുണ്ട്. ബോളിവുഡ് ഹോട്ട്...ഹോട്ടസ്റ്റ് ബിപാഷ ഇപ്പോള്‍ ഗൌരവമുള്ള വേഷങ്ങള്‍ ചെയ്യുന്നില്ലേ? ബിപിന്‍റെ നല്ലസമയം വന്നപ്പോഴും രാഖി സാവന്ത് വെറും ഐറ്റം ഗേളായി തുടരുകയായിരുന്നു. ഇപ്പോള്‍ കഥ മാറി, രാഖിക്കും നല്ലകാലം വന്നു.

ഐറ്റം നമ്പര്‍ റാണിയായി അരങ്ങ് വാണിരുന്ന രാഖി സാവന്തിന് നായികാ പ്രാധാന്യമുള്ള വേഷം ലഭിക്കുകയാണ്. ചെറിയ ബാനറിന്‍റെ കീഴിലൊന്നുമല്ല ആദ്യമായി രാഖി മുഴു നീള വേഷത്തില്‍ എത്തുന്നത്, ബോളിവുഡിലെ രാജാക്കന്‍‌മാരായ യാഷ് രാജ് ഫിലിംസാണ് രാഖിക്ക് നല്ലകാലം ആശംസിച്ചിരിക്കുന്നത്.

സമയം തെളിഞ്ഞതില്‍ രാഖി അതീവ സന്തോഷവതിയാണ്. സിനിമയില്‍ ഗോഡ്ഫാദര്‍‌മാര്‍ ആരും ഇല്ലാത്തതിനാല്‍ ഒരു നല്ല വേഷത്തിനായി ഇത്രകാലം കാത്തിരുന്നു എന്ന ഒറ്റ പരാതിയേ ഉള്ളൂ ഈ ടെലിവിഷന്‍ റാണിക്ക്.

യാഷ് ഫിലിംസിനൊപ്പം പുതിയ ചിത്രത്തില്‍ (പേരിട്ടിട്ടില്ല) അഭിനയിച്ചു കഴിഞ്ഞാല്‍ തനിക്ക് അവസരങ്ങളുടെ പ്രളയം തന്നെ ഉണ്ടാവുമെന്ന് രാഖി കരുതുന്നു. അതോടൊപ്പം വെറും ഐറ്റം ഗേള്‍ എന്ന ഖ്യാതി ഒന്ന് മാറ്റിയെടുക്കണം എന്ന ആഗ്രഹത്തിലുമാണ് ഇവര്‍.

റാണി മുഖര്‍ജിയും ഷാഹിദ് കപൂറും പുതിയ ചിത്രത്തില്‍ രാഖിക്കൊപ്പം അഭിനയിക്കുന്നു. ഷാഹിദിനെ പറ്റി പ്രത്യേകിച്ചൊന്നും പറയുന്നില്ല എങ്കിലും റാണി വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിവന്ന താരകമാണെന്നാണ് ഹോട്ട് സുന്ദരി അഭിപ്രായപ്പെടുന്നത്. റാണിക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമായി കരുന്ന രാഖി അവരുടെ നിര്‍ദ്ദേശങ്ങള്‍ മറുചോദ്യമില്ലാതെ പ്രാവര്‍ത്തികമാക്കാനും തയ്യാറാണ്.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :