20 വർഷമായി പെട്ടിയിലിരിക്കുന്ന മമ്മൂട്ടി ചിത്രം, അംബേദ്ക്കർ മലയാളത്തിലേക്ക്!

അംബേദ്ക്കർ ഇനി മലയാളം സംസാരിക്കും!

Last Updated: ബുധന്‍, 20 ഫെബ്രുവരി 2019 (17:21 IST)
മഹാനടൻ മമ്മൂട്ടി നായകനായ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത അം‌ബേദ്ക്കർ ചലച്ചിത്രം മലയാള പരിഭാഷയിൽ ഉടൻ വരുന്നു എം‌സോണിൽ മാത്രം. ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ഭീം റാവു അംബേദ്കറുടെ ജീവ ചരിത്ര സിനിമ ഡോ. ഭാബ സാഹിബ് അം‌ബേദ്ക്കർ എന്ന സിനിമക്ക് ഒരേ സമയം മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളിലായി സബ്ടൈറ്റിൽ തയ്യാറാക്കി പുറത്തിറക്കുകയാണ് ഓൺ‌ലൈൻ കൂട്ടായ്മയായ എംസോൺ.

ഒരു പാട് കാലമായി പ്രേക്ഷകർ നിരന്തരം ആവശ്യപ്പെടുന്നതിനാലാണ് അംബേദ്ക്കറിന്റെ മലയാളം പരിഭാഷ ഇവർ ഒരുക്കിയിരിക്കുന്നത്. ഓരോ സിനിമയുടെയും സബ്ടൈറ്റിലുകൾ ചെറിയൊരു വിവരണത്തോടെ അവരുടെ ബ്ലോഗ് സൈറ്റിലും ഫേസ്ബുക്ക് പേജിലും
വരുന്ന 'റിലീസ്' പോസ്റ്റ് വഴിയാണ് സിനിമാസ്വാദകരിൽ എത്തിക്കുന്നത്. ജബ്ബാർ പട്ടേലിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഡോ അംബേദ്കർ ആണ് എംസോൺ സബ് ടൈറ്റിൽ ഒരുക്കുന്ന ആയിരാമത്തെ ചിത്രം.

മമ്മൂട്ടിക്ക് 1999ലെ ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണിത്. അംബേദ്ക്കറായി അഭിനയിച്ച മമ്മൂട്ടിയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2000ലാണ് ചിത്രം റിലീസ് ചെയ്തത്. ജബ്ബാര്‍ പട്ടേല്‍ ഇംഗ്ലീഷ് ഭാഷയില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലൊഴികെ മറ്റ് ഒമ്പത് ഭാഷകളില്‍ ഡബ്ബ് ചെയ്തു.

പ്രദര്‍ശനത്തിനു തയ്യാറെടുത്ത് ഇരുപതോളം വര്‍ഷമായിട്ടും ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന മമ്മൂട്ടി ചിത്രം ഇന്നും പെട്ടിയിലിരിക്കുകയാണ്. ഒരൊറ്റ തിയേറ്ററില്‍ പോലും റിലീസ് ചെയ്തിട്ടില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദര്‍ശിപ്പിച്ച ചിത്രം 2012 ഡിസംബറിൽ തമിഴ് ചാനൽ ഡി ഡി -5 ൽ സംപ്രേഷണം ചെയ്തിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :