ഓപ്പറേഷൻ സിന്ദൂർ: സിനിമാപേരിനായി വിക്കി കൗശലും അക്ഷയ് കുമാറും തമ്മിലടിച്ചോ?, വാർത്തയിലെ സത്യമെന്ത്, തുറന്ന് പറഞ്ഞ് ട്വിങ്കിൾ ഖന്ന

Operation Sindoor controversy,Akshay Kumar Vicky Kaushal feud,Twinkle Khanna reveals truth,Operation Sindoor movie news,Twinkle Khanna confronts Akshay,ഓപ്പറേഷൻ സിന്ദൂർ വിവാദം,അക്ഷയ് കുമാർ വിക്കി കൗശൽ തർക്കം,സത്യം വെളിപ്പെടുത്തി ട്വിങ്കിൾ ഖന്ന,ഓപ്പറ
അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 മെയ് 2025 (19:58 IST)
Vicky Kaushal Akshay Kumar
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് മണ്ണില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പുതിയ സിനിമയ്ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് ലഭിക്കാനായി സിനിമാക്കാര്‍ അപേക്ഷകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സൈനിക ഓപ്പറേഷന്‍ സിനിമയാക്കുന്നതോടെ വലിയ സാമ്പത്തിക ലാഭമാണ് നിര്‍മാതാക്കളും താരങ്ങളും പ്രതീക്ഷിക്കുന്നത്. ഇതിനായി പല പ്രൊഡക്ഷന്‍ ഹൗസുകളും പേര് രജിസ്റ്റര്‍ ചെയ്യാന്‍ തിരക്ക് കൂട്ടിയെന്നും അതില്‍ അക്ഷയ് കുമാറും വിക്കി കൗശലും ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ഭാര്യയായ നടി ട്വിങ്കിള്‍ ഖന്ന.

ഞാനും ട്വിറ്ററില്‍ വാര്‍ത്തകണ്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാക്കുന്നതിനായി അക്ഷയ് കുമാറും വിക്കി കൗശലും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുവെന്ന്. എന്നാല്‍ സത്യം പറയാമല്ലോ എല്ലാം ഫേക്ക് ന്യൂസുകളാണ്. ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ഇന്ത്യ- പാകിസ്ഥാന്‍ തര്‍ക്കം രൂക്ഷമായി നിന്ന സമയത്ത് സംവിധായകന്‍
ഉത്തം മഹേഷ്വരി ട്വിറ്ററില്‍ ഓപ്പറേഷന്‍ സിന്ദൂറെന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായി.
ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം യുദ്ധസമാനമായ സാഹചര്യത്തില്‍ നീങ്ങവെ നടത്തിയ അനൗണ്‍സ്‌മെന്റ് അനുചിതമായെന്നും ഇത്തരം ഘട്ടത്തിലല്ല ലാഭം നേടാനായി ശ്രമിക്കേണ്ടതെന്നും പലരും കമന്റുകളായി അഭിപ്രായം രേഖപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ ക്ഷമാപണവും നടത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെ സിനിമയ്ക്ക് വേണ്ടി അക്ഷയ്കുമാറും വിക്കി കൗശാലും ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :